1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 15, 2020

സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും വേഗതയേറിയ മനുഷ്യന്‍ ആരെന്ന ചോദ്യത്തിന് ഉസൈന്‍ ബോള്‍ട്ട് എന്നുതന്നെയാണ് ഉത്തരം. എന്നാല്‍ ബോള്‍ട്ടിന്‍റെ റെക്കോര്‍ഡ് ഒരു ഇന്ത്യക്കാരന്‍ ഇപ്പോള്‍ തകര്‍ത്തിരിക്കുകയാണ്. കര്‍ണാടകയില്‍ നടന്ന കാളപൂട്ടല്‍ മത്സരത്തിലാണ് ശ്രീനിവാസ ഗൌഡ എന്നയാള്‍ ബോള്‍ട്ടിന്‍റെ റെക്കോര്‍ഡിനെക്കാള്‍ വേഗത്തിലോടിയത്.

2009 ബെര്‍ലിന്‍ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലാണ് ഉസൈന്‍ ബോള്‍ട്ട് 100 മീറ്റര്‍ 9.58 സെക്കന്‍റില്‍ ഓടി ലോക റെക്കോര്‍ഡിട്ടത്. എന്നാല്‍ വെള്ളമുള്ള പാടത്തിലൂടെ നഗ്നപാദനായി ശ്രീനിവാസ ഗൌഡ എന്ന ഇരുപത്തിയെട്ടുകാരന്‍ 9.55 സെക്കന്‍റിലാണ് കാളക്കൊപ്പം 100 മീറ്റര്‍ ഓടിയെത്തിയത്.

ദക്ഷിണകന്നഡ ജില്ലയിലെ മൂഢബിദ്രി സ്വദേശിയാണ് ശ്രീനിവാസ ഗൌഡ. ഡൌഡയുടെ ഓട്ടം സാങ്കേതികമായി തെളിയിക്കപ്പെട്ടിട്ടില്ല. 140 മീറ്റര്‍ കാളപൂട്ട് മത്സരം 13.62 സെക്കന്‍റിലാണ് ഗൌഡയും കാളയും ഓടിത്തീര്‍ത്തത്. വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ സ്വന്തം ഗ്രാമത്തിലും താരമായിരിക്കുകയാണ് ഗൌഡ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.