1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 2, 2016

സ്വന്തം ലേഖകന്‍: ബിഹാറില്‍ ഭഗവാന്‍ ശ്രീരാമനെതിരെ കേസ്, കുറ്റം ഭാര്യ സീതാ ദേവിയെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടത്. ഹിന്ദു ദൈവമായ ശ്രീരാമന് എതിരെ ബിഹാര്‍ കോടതിയിലാണ് കേസ്. ഭാര്യ സീതയെ വീട്ടില്‍നിന്ന് ഇറക്കിവിട്ട ശ്രീരാമന്റെ നടപടിയെ ചോദ്യം ചെയ്ത് ഒരു അഭിഭാഷകനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ബിഹാര്‍ സീതാമധിയില്‍നിന്നുള്ള അഭിഭാഷകന്‍ ഥാക്കൂര്‍ ചന്ദന്‍ കുമാര്‍ സിങ് എന്നയാളാണ് ശ്രീരാമന്റെ നടപടിയെ കോടതിയില്‍ ചോദ്യം ചെയ്തത്. വിവാഹശേഷം സത്യാവസ്ഥ മനസ്സിലാക്കാന്‍ ശ്രമിക്കാതെ സീതയെ വീട്ടില്‍നിന്നും ഇറക്കിവിടുകവഴി ശ്രീരാമന്‍ ഗുരുതരമായ ദ്രോഹമാണ് ഭാര്യയോട് ചെയ്തതെന്ന് കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ അഭിഭാഷകന്‍ കുറ്റപ്പെടുത്തുന്നു.

സ്വന്തം ഭാര്യയോട് രാമന്‍ ഹൃദയശൂന്യമായി പെരുമാറിയതിനെയും പരാതിയില്‍ അഭിഭാഷകന്‍ ചോദ്യം ചെയ്യുന്നുണ്ട്. ഒരു മതത്തിന്റെയും വിശ്വാസത്തെ മുറിവേല്‍പ്പിക്കാന്‍ പരാതിയിലൂടെ താന്‍ ശ്രമിക്കുന്നില്ലെന്ന് ചന്ദന്‍ പറയുന്നു. എന്നാല്‍ സീതയ്ക്ക് നീതി ലഭിക്കുകതന്നെ വേണം. ത്രേധായുഗം(രാമന്‍ അയോധ്യ ഭരിച്ചിരുന്നുവെന്ന് വിശ്വസിക്കുന്ന കാലം) മുതല്‍ സ്ത്രീകള്‍ക്ക് നീതി നിഷേധിക്കപ്പെടുകയാണ്. ത്രേധായുഗം മുതല്‍ കലിയുഗംവരെ സ്ത്രീകള്‍ക്ക് നീതി നിഷേധിക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.