1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 13, 2019

സ്വന്തം ലേഖകന്‍: മുസ്ലിം വിരുദ്ധ പ്രചാരണം ശക്തം; ശ്രീലങ്കയില്‍ സമൂഹമാധ്യമങ്ങള്‍ക്ക് താല്‍കാലിക വിലക്ക്. ശ്രീലങ്കയിലെ പള്ളിയിലും ഹോട്ടലിലും ഐഎസ് ഭീകരര്‍ നടത്തിയ ചാവേര്‍ സ്‌ഫോടനത്തിനു പിന്നാലെ സമൂഹ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ശ്രീലങ്കന്‍ അധികൃതര്‍. സമൂഹ മാധ്യമങ്ങളിലൂടെയുള്ള മുസ്ലിം വിരുദ്ധ സന്ദേശങ്ങള്‍ മേഖലയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി. ഫേയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് അടക്കമുള്ളവയ്ക്കാണ് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

രാജ്യത്ത് സമാധാന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് സമൂഹമാധ്യമങ്ങള്‍ക്ക് താല്‍കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലൂടെ തെറ്റിദ്ധാരണയുണ്ടാക്കുന്ന വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നതിനെതിരെ പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫേയ്‌സ്ബുക്കും വാട്‌സ്ആപ്പും കൂടാതെ വൈബര്‍, ഇമോ, സ്‌നാപ്ചാറ്റ്, ഇന്‍സ്റ്റഗ്രാം, യുട്യൂബ് എന്നിവയ്ക്കും താല്‍കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചാവേര്‍ സ്‌ഫോടനത്തെ തുടര്‍ന്ന് മുസ്ലിം പള്ളികള്‍ക്കും മുസ്ലിം ഉടമസ്ഥതയിലുള്ള വ്യാപാരസ്ഥാപനങ്ങള്‍ക്കും നേരെ കല്ലേറ് അടക്കമുള്ള അതിക്രമങ്ങള്‍ നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. നിരവധി മുസ്ലിം പള്ളികള്‍ക്കും വീടുകള്‍ക്കും കാര്യമായ തകരാറുകള്‍ സംഭവിച്ചതായി ശ്രീലങ്കയിലെ മുസ്ലിം സംഘടനയായി മുസ്ലിം കൗണ്‍സില്‍ ഓഫ് ശ്രീലങ്ക ആരോപിച്ചു. ഫേയ്‌സ്ബുക്കിലൂടെയുള്ള തര്‍ക്കങ്ങളെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായാതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. പ്രകോപനം സൃഷ്ടിക്കുന്ന ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ നിരവധി അറസ്റ്റുകളും അടുത്തിടെ നടന്നിരുന്നു.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.