1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2019

സ്വന്തം ലേഖകന്‍: ഈസ്റ്റര്‍ ദിനത്തിലെ കൂട്ടക്കൊലയെ തുടര്‍ന്ന് ശ്രീലങ്കയില്‍ ഏര്‍പ്പെടുത്തിയിരുന്ന ദേശീയ അടിയന്തരാവസ്ഥ ഒരുമാസം കൂടി നീട്ടി. ഇതോടെ സൈന്യത്തിനും പൊലീസിനും ആഭ്യന്തര യുദ്ധകാലത്തേതു പോലെ, സംശയമുള്ളവരെ കോടതി ഉത്തരവില്ലാതെ തന്നെ അറസ്റ്റ് ചെയ്യാനും കസ്റ്റഡിയിലെടുക്കാനുമുള്ള അധികാരങ്ങള്‍ തുടരും.

ജൂണ്‍ 22 ഓടെ അടിയന്തരാവസ്ഥ പിന്‍വലിക്കാനാവുമെന്ന് വിദേശ നയതന്ത്ര പ്രതിനിധികള്‍ക്ക് ഉറപ്പുനല്‍കിയ ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന അപ്രതീക്ഷിതമായി ചുവടു മാറുകയായിരുന്നു. രാജ്യത്തെ സുരക്ഷ 99 ശതമാനവും ഉറപ്പാക്കിയതിനു ശേഷം മാത്രമേ അടിയന്തരാവസ്ഥ പിന്‍വലിക്കൂവെന്ന് മേയില്‍ സിരിസേന മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞിരുന്നു.

നിലവിലുണ്ടായിരുന്ന അടിയന്തരാവസ്ഥയുടെ കാലാവധി 22നു തീരാനിരിക്കെയാണു പുതിയ പ്രഖ്യാപനം. പാര്‍ലമെന്റില്‍ 10 ദിവസങ്ങള്‍ക്കുള്ളില്‍ ഇതിന് അംഗീകാരം നേടിയെടുക്കേണ്ടതുണ്ട്. ക്രൈസ്തവ ദേവാലയങ്ങളിലും ഹോട്ടലുകളിലും ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 258 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതില്‍ 42 പേര്‍ വിദേശികളും. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുക്കുകയും ചെയ്തു. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ ഐഎസുമായി ബന്ധമുള്ള നൂറിലേറെ പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല