1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2016

സ്വന്തം ലേഖകന്‍: ശ്രീലങ്കയിലെ മഴക്കെടുതി, വെള്ളപൊക്കത്തിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ എണം 92. ഒരാഴ്ചയായി തുടരുന്ന മഴക്കെടുതിയില്‍ ഇതുവരെ 109 പേരെ കാണാതായി. ഞായറാഴ്ച 23 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. കൊളംബോയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള കിഗല്‌ളൊ ജില്ലയില്‍ നിന്നും കഴിഞ്ഞ ദിവസം 15 മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു.

പ്രളയ ബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. വെള്ളപൊക്കവും ഉരുള്‍പൊട്ടലും ശക്തമായ പ്രദേശങ്ങളില്‍ നിന്നും 3,40,000 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. മരണ നിരക്ക് കൂടാനിടയുണ്ടെന്ന് ദുരന്തനിവാരണ സേന വക്താവ് അറിയിച്ചു.

പ്രളയവും ഉരുള്‍പൊട്ടലും ശ്രീലങ്കയിലെ 25 ജില്ലകളില്‍ 21 ലും സാരമായി ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മണ്ണിടിച്ചില്‍ ശക്തമായ ആരനായങ്കെയില്‍ കാണാതായവര്‍ക്കു വേണ്ടി നടത്തിയ തെരച്ചിലിനിടയില്‍ മണ്ണിനടിയില്‍ കുടുങ്ങിയ 40 മൃതദേഹങ്ങള്‍ പുറത്തെടുത്തതായി സേനാംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം, കൊളംബോയിലും പടിഞ്ഞാടറന്‍ പ്രവിശ്യകളായ കെലാനിയ, കടുവെല എന്നിവിടങ്ങളിലെ ജലനിരപ്പ് കുറഞിട്ടുണ്ട്.

കാല്‍ നൂറ്റാണ്ടിനിടെ ഉണ്ടാകുന്ന ഏറ്റവും ശക്തമായ പേമാരിയും പ്രളയവുമാണ് ഇത്തവണ ശ്രീലങ്ക്യില്‍. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സഹായവുമായി രംഗത്തത്തെിയിട്ടുണ്ട്. ഇന്ത്യന്‍ വ്യോമസേനയുടെ ഒരു വിമാനവും രണ്ട് കപ്പലുകളും അവശ്യ സാധനങ്ങളുമായി കഴിഞ്ഞ ദിവസം കൊളംബോയിലെത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.