1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 8, 2019

സ്വന്തം ലേഖകന്‍: ശ്രീലങ്കന്‍ പ്രസിഡന്റിന്റെ മാനസികനില പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി; ഹര്‍ജിക്കാരി കോടതിച്ചെലവിലേക്ക് ഒരു ലക്ഷം രൂപ അടയ്ക്കാണെമെന്നും കോടതി. രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധിക്ക് തുടക്കം കുറിച്ച ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ മാനസിക നില പരിശോധിക്കാന്‍ ആവശ്യപ്പെട്ടുള്ള ഹരജി കോടതി തള്ളി.

പ്രധാനമന്ത്രി റനില്‍ വിക്രമസിംഗയെ ഏകപക്ഷീയമായി പുറത്താക്കുക വഴി രാജ്യത്ത് അനിശ്ചിതാവസ്ഥ സൃഷ്ടിച്ച പ്രസിഡന്റിനെ മാനസിക നില പരിശോധിക്കാന്‍ ആവശ്യപ്പെട്ട് തക്ഷില ലക്ഷ്മി ജയവര്‍ധനെ നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്. ഹര്‍ജി അനാവശ്യമാണെന്ന് ചൂണ്ടി കാട്ടി കോടതി തള്ളുകയായിരുന്നു.

അനാവശ്യ ഹര്‍ജിയുമായി വന്നതിന് തക്ഷില ലക്ഷ്മിക്ക് കോടതി ഒരു ലക്ഷം രൂപ പിഴയിടുകയും ചെയ്തു. കഴിഞ്ഞ ഒക്ടോബര്‍ 26നാണ് പ്രസിഡന്റ് സിരിസേന പ്രധാനമന്ത്രിയായ വിക്രമസിംഗയെ പുറത്താക്കിയത്. പകരം, മുന്‍ പ്രസിഡന്റ് മഹിന്ദ രജപക്‌സെയെ പ്രധാനമന്ത്രിയായി അവരോധിക്കുകയും ചെയ്തു. എന്നാല്‍ ഇത് വലിയ രാഷ്ട്രീയ പ്രതിസന്ധിക്കാണ് ലങ്കയില്‍ വഴിവെച്ചത്.

വിക്രമസിംഗെക്ക് പകരം രജപക്‌സെ സ്ഥാനാരോഹണം നടത്തിയെങ്കിലും, പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കുന്നതില്‍ പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് പാര്‍മെന്റ് പിരിച്ചു വിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സിരിസേനയുടെ തീരുമാനം കോടതി മരവിപ്പിക്കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.