1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 24, 2016

സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റുമായി സമാധാന സംഭാഷണത്തിനു ശ്രമിച്ച ശ്രീ ശ്രീ രവിശങ്കര്‍ക്ക് ഭീകരര്‍ നല്‍കിയ ഞെട്ടിക്കുന്ന മറുപടി. ഐഎസിനു സമാധാന സന്ദേശമയച്ച ശ്രീ ശ്രീ രവിശങ്കറിന് മനുഷ്യന്റെ കഴുത്തറുക്കുന്ന ചിത്രമാണ് മറുപടിയായി ലഭിച്ചത്. അഗര്‍ത്തലയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ശ്രീ ശ്രീ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഐ.എസ്സുമായി സമാധാന സംഭാഷണത്തിന് ശ്രമിച്ചിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം മറുപടിയായി ലഭിച്ചത് മനുഷ്യന്റെ കഴുത്തറുക്കുന്ന ചിത്രമാണെന്ന് വെളിപ്പെടുത്തു. ‘ഭീകര സംഘടനയുമായുള്ള എന്റെ സമാധാന ചര്‍ച്ചകള്‍ അവിടെ നിലച്ചു’ ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു. ഒരുതരത്തിലുള്ള സമാധാന ചര്‍ച്ചയും അവര്‍ ആഗ്രഹിക്കുന്നുവെന്ന് തോന്നുന്നില്ല. അവരുടെ കാര്യത്തില്‍ സൈന്യം തന്നെ തീരുമാനമെടുക്കേണ്ടി വരുമെന്നും ശ്രീ ശ്രീ പറഞ്ഞു.

മൂന്നു ദിവസത്തെ ത്രിപുര സന്ദര്‍ശനത്തില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിനെക്കുറിച്ചായിരുന്നു ശ്രീ ശ്രീ പ്രഭാഷണം നടത്തിയത്. ലോകത്തെ എല്ലാ സംസ്‌കാരങ്ങളേയും, മതങ്ങളേയും, വിശ്വാസങ്ങളേയും, പ്രത്യയശാസ്ത്രങ്ങളേയും ഒന്നിച്ചു ചേര്‍ക്കലാണ് തന്റെ ലക്ഷ്യമെന്നും ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.