1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 26, 2015

സ്വന്തം ലേഖകന്‍: തെറ്റുകള്‍ തിരുത്തി എസ്എസ്എല്‍സി വീണ്ടും പ്രഖ്യാപിച്ചു. പുതിയ ഫലത്തില്‍ വിജയശതമാനം 98.57 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. നേരത്തെ പ്രഖ്യാപിച്ച ഫലത്തെ മറികടന്ന് ഇത് പുതിയ റെക്കോര്‍ഡുമായി.

കഴിഞ്ഞ തിങ്കളാഴ്ച ഫലം പ്രഖ്യാപിച്ചപ്പോള്‍ 97.99 ശതമാനമായിരുന്നു വിജയം. 0.58 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ഇതോടെ ഉപരിപഠനത്തിന് അര്‍ഹത നേടിയവരുടെ എണ്ണം 4,61,542 ആയി ഉയര്‍ന്നു. ആദ്യം ഫലം പ്രഖ്യാപിച്ചപ്പോള്‍ 4,58,841 പേരായിരുന്നു ഉന്നത പഠനത്തിന് യോഗ്യത നേടിയിരുന്നത്.

കോട്ടയം, കോഴിക്കോട് ജില്ലകളിലാണ് വിജയശതമാനം ഏറ്റവും കൂടുതല്‍, 99.38 ശതമാനം. പുതിയതായി 2700 പേര്‍ക്ക് കൂടി എ പ്ലസ് ലഭിച്ചു. ഇതോടെ എ പ്‌ളസ് ലഭിച്ചവരുടെ എണ്ണം ആകെ 14,897 ആയി ഉയര്‍ന്നു.പുതുക്കിയ പരീക്ഷാഫലം പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.