1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 9, 2018

സ്വന്തം ലേഖകന്‍: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; ആളൊരുക്കത്തിലെ പ്രകടനത്തിലൂടെ ഇന്ദ്രന്‍സ് മികച്ച നടന്‍; പാര്‍വതി നടി; ലിജോ ജോസ് പെല്ലിശേരിയാണ് സംവിധായകന്‍. ഈ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാനസര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരത്തിന് ഇന്ദ്രന്‍സ് അര്‍ഹനായി. പാര്‍വതി മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. ടേക്ക് ഓഫിലെ സമാനതകളില്ലാത്ത അഭിനയമാണ് പാര്‍വതിയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ഇന്ദന്‍സ് ആദ്യമായാണ് സംസ്ഥാനസര്‍ക്കാരിന്റെ പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്.

പാര്‍വതി ഇത് രണ്ടാം തവണയാണ് മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കുന്നത്. നേരത്തെ എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു പാര്‍വതി പുരസ്‌കാരം സ്വന്തമാക്കിയത്. പ്രശസ്ത സംവിധായകന്‍ ടിവി ചന്ദ്രന്‍ അധ്യക്ഷനായ പത്തംഗ ജൂറിയാണ് പുരസ്‌കാരനിര്‍ണയം നടത്തിയത്. സിനിമാസാംസ്‌കാരിക മന്ത്രി എകെ ബാലന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് പുരസ്‌കാരപ്രഖ്യാപനം നടത്തിയത്.

ലിജോ ജോസ് പെല്ലിശേരിയാണ് മികച്ച സംവിധായന്‍. ചിത്രം ഈ.മ.യൗ. മികച്ച സ്വഭാവനടനുള്ള പുരസ്‌കാരം തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ അലന്‍സിയര്‍ സ്വന്തമാക്കി. സ്വഭാവനടിക്കുള്ള പുരസ്‌കാരം പോളി വല്‍സല്‍ സ്വന്തമക്കി, ചിത്രം ഇ.മ.യൗ. ഒറ്റമുറി വെളിച്ചം ആണ് ഏറ്റവും മികച്ച സിനിമ. കഥാകൃത്തിനുള്ള പുരസ്‌കാരം സംവിധാകന്‍ എംഎ നിഷാദ് (കിണര്‍) സ്വന്തമാക്കി. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ സജീവ് പാളൂര്‍ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി.

മറ്റ് അവാര്‍ഡുകള്‍

മികച്ച ചിത്രംഒറ്റമുറി വെളിച്ചം
രണ്ടാമത്തെ ചിത്രംഏദന്‍
തിരക്കഥാകൃത്ത്എംഎ നിഷാദ് (കിണര്‍)
മികച്ച ഗായികസിതാര കൃഷ്ണകുമാര്‍ (വിമാനം)
ഗായകന്‍ഷഹബാസ് അമന്‍ (മായാനദി)
മികച്ച ബാലതാരങ്ങള്‍മാസ്റ്റര്‍അഭിനന്ദ് , ബേബി നക്ഷത്ര (രക്ഷാധികാരി ബൈജു)
സംഗീത സംവിധായകന്‍എംകെ അര്‍ജുനന്‍ (ഭയാനകം)
പശ്ചാത്തലസംഗീതംഗോപി സുന്ദര്‍ (ടേക്ക് ഓഫ്)
ക്യാമറാമാന്‍ മനേഷ് മാധവ് (ഏദന്‍)
സ്വഭാവ നടന്‍അലന്‍സിയര്‍ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും)
പുതമുഖസംവിധായകന്‍മഹേഷ് നാരായണന്‍ (ടേക്ക് ഓഫ്)
ജനപ്രിയ ചിത്രംരക്ഷാധികാരി ബൈജു

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.