1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2019

സ്വന്തം ലേഖകന്‍: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ജയസൂര്യയും സൗബിനും മികച്ച നടന്മാര്‍; നടി നിമിഷ; സ്വഭാവനടന്‍ ജോജു; ശ്യാമപ്രസാദ് സംവിധായകന്‍. സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിലൂടെ സൗബിന്‍ ഷാഹിറും ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രത്തിലെ അഭിനയത്തിലൂടെ ജയസൂര്യയും മികച്ച നടനായി. സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ മികച്ച നടന്‍, നവാഗതസംവിധായകന്‍, ജനപ്രിയചിത്രം ഉള്‍പ്പടെ അഞ്ച് പുരസ്‌കാരങ്ങള്‍ നേടി.

ചോല, ഒരുകുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് നിമിഷ സജയന്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. ജോജു ജോര്‍ജ് മികച്ച സ്വഭാവനടന്‍. ഒരു ഞായറാഴ്ച ഒരുക്കിയ ശ്യാമപ്രസാദാണ് മികച്ച സംവിധായകന്‍. സി.ഷെരീഫ് നിര്‍മിച്ച് സംവിധാനം ചെയ്ത കാന്തന്‍– ദ് ലവര്‍ ഓഫ് കളര്‍ മികച്ച ചിത്രമായി.

അവാര്‍ഡ് ജേതാക്കള്‍:

മികച്ച ചിത്രം: കാന്തന്‍– ദ് ലവര്‍ ഓഫ് കളര്‍ (സംവിധാനം–സി.ഷെരീഫ്)

മികച്ച രണ്ടാമത്തെ ചിത്രം: ഒരു ഞായറാഴ്ച (സംവിധാനം–ശ്യാമപ്രസാദ്)

മികച്ച ജനപ്രിയ ചിത്രം: സുഡാനി ഫ്രം നൈജീരിയ

മികച്ച നടന്‍:ജയസൂര്യ (ഞാന്‍ മേരിക്കുട്ടി, ക്യാപ്റ്റന്‍), സൗബിന്‍ ഷാഹിര്‍ (സുഡാനി ഫ്രം നൈജീരിയ)

മികച്ച നടി:നിമിഷ സജയന്‍(ചോല, ഒരു കുപ്രസിദ്ധ പയ്യന്‍)

മികച്ച സംവിധായകന്‍: ശ്യാമപ്രസാദ് (ചിത്രം–ഒരുഞായറാഴ്ച)

മികച്ച സ്വഭാവനടന്‍: ജോജു ജോര്‍ജ് (ചോല, ജോസഫ്)

മികച്ച സ്വഭാവനടി: സാവിത്രി ശ്രീധരന്‍, സരസ ബാലുശേരി (സുഡാനി ഫ്രം നൈജീരിയ)

മികച്ച നവാഗത സംവിധായകന്‍: സക്കരിയ മുഹമ്മദ് (സുഡാനി ഫ്രം നൈജീരിയ)

മികച്ച തിരക്കഥ: സക്കരിയ മുഹമ്മദ് (സുഡാനി ഫ്രം നൈജീരിയ)

മികച്ച കഥാകൃത്ത്: ജോയ് മാത്യു (അങ്കിള്‍)

മികച്ച ഗാനരചയിതാവ്: ബി.കെ.ഹരിനാരായണന്‍ (തീവണ്ടി,ജോസഫ്)

മികച്ച സംഗീത സംവിധായകന്‍: വിശാല്‍ ഭരദ്വാജ് (കാര്‍ബണ്‍)

മികച്ച പശ്ചാത്തലസംഗീതം: ബിജിബാല്‍ (ആമി)

മികച്ച ചിത്രസംയോജകന്‍: അരവിന്ദ് മന്‍മഥന്‍

മികച്ച സിങ്ക് സൗണ്ട്: അനില്‍ രാധാകൃഷ്ണന്‍ (കാര്‍ബണ്‍)

മികച്ച ശബ്ദമിശ്രണം: സിനോയ് ജോസഫ് (കാര്‍ബണ്‍)

മികച്ച സൗണ്ട് ഡിസൈന്‍: ജയദേവന്‍ സി. (കാര്‍ബണ്‍)

മികച്ച ഛായാഗ്രണം: കെ.യു. മോഹനന്‍ (കാര്‍ബണ്‍)

മികച്ച ബാലനടി: അബനി ആദി (പന്ത്)

മികച്ച ബാലനടന്‍:മാസ്റ്റര്‍ റിഥുന്‍ (അപ്പുവിന്റെ സത്യാന്വേഷണം)

മികച്ച കുട്ടികളുടെ ചിത്രം: അങ്ങ് ദൂരെ ഒരു ദേശത്ത്

മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റ് (വനിത): സ്‌നേഹ എം. (ലില്ലി)

മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റ് (പുരുഷന്‍): ഷമ്മി തിലകന്‍ (ഒടിയന്‍)

മികച്ച ഗായകന്‍: വിജയ് യേശുദാസ് (ജോസഫ്)

മികച്ച ഗായിക: ശ്രേയാ ഘോഷാല്‍(ആമി)

മികച്ച മേക്കഅപ്പ്: റോണക്‌സ് സേവ്യര്‍ (ഞാന്‍ മേരിക്കുട്ടി)

മികച്ച വസ്ത്രാലങ്കാരം: സമീറ സനീഷ് (കമ്മാരസംഭവം)

മികച്ച കലാസംവിധാനം: വിനീഷ് ബംഗ്ലാന്‍ (കമ്മാരസംഭവം)

സ്‌പെഷല്‍ ജൂറി അവാര്‍ഡ്: മധു അമ്പാട്ട് (പനി, ആന്‍ഡ് ദ് ഓസ്‌കര്‍ ഗോസ് ടു)

പ്രത്യേക ജൂറി പരാമര്‍ശം: സന്തോഷ് മണ്ടൂര്‍ (സംവിധാനം; ചിത്രം: പനി ), സനല്‍കുമാര്‍ ശശിധരന്‍ (സംവിധാനം , സൗണ്ട് ഡിസൈന്‍ ; ചിത്രം: ചോല), കെ.പി.എ.സി. ലളിത (രൗദ്രം)

സാംസ്‌കാരി വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. പുതിയ തലമുറയും മുതിര്‍ന്നവരും തമ്മിലുള്ള ശക്തമായ മത്സരമായിരുന്നു അണിയറയില്‍. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് അവാര്‍ഡ് പ്രഖ്യാപിക്കാനായി ഇന്നലെ രാത്രിയും സിനിമകള്‍ കണ്ടാണ് ജഡ്ജിങ്ങ് കമ്മിറ്റി പുരസ്‌കാര നിര്‍ണയം പൂര്‍ത്തിയാക്കിയത്.

പ്രശസ്ത സംവിധായകന്‍ കുമാര്‍ സാഹ്നിയാണു ജൂറി അധ്യക്ഷന്‍.സംവിധായകരായ ഷെറി ഗോവിന്ദന്‍,ജോര്‍ജ് കിത്തു,ക്യാമറാമാന്‍ കെ.ജി.ജയന്‍,സൗണ്ട് എന്‍ജിനിയര്‍ മോഹന്‍ദാസ്,നിരൂപകനും സംവിധായകനുമായ വിജയകൃഷ്ണന്‍,എഡിറ്റര്‍ ബിജു സുകുമാരന്‍,സംഗീത സംവിധായകന്‍ പി.ജെ.ഇഗ്‌നേഷ്യസ്(ബേണി ഇഗ്‌നേഷ്യസ്)നടി നവ്യാ നായര്‍ എന്നിവരാണ് അംഗങ്ങള്‍.ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു മെംബര്‍ സെക്രട്ടറി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.