1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 23, 2016

സ്വന്തം ലേഖകന്‍: സിനിമയില്‍ മദ്യപിച്ചപ്പോള്‍ ആരോഗ്യ മുന്നറിയിപ്പ് ഇട്ടില്ല, പ്രിത്വിരാജിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. സെവന്‍ത് ഡേ എന്ന ചിത്രത്തില്‍ മദ്യപാന രംഗത്തില്‍ മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന നിയമപ്രകാരമുള്ള മുന്നറിയിപ്പ് നല്‍കിയില്ലെന്നാണ് കേസ്.

തിരുവനന്തപുരം ശ്രീവിശാഖ് തീയേറ്ററിലാണ് ഇത്തരത്തില്‍ ചിത്രം പ്രദര്‍ശിപ്പിച്ചതായി പരാതിക്കാരന്‍ ആരോപിച്ചിരുന്നത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി അനുസരിച്ചുള്ള കേസില്‍ പൃഥ്വി നാലാം പ്രതിയായിരുന്നു.

എന്നാല്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൃഥ്വിരാജ് ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയിലാണ് ഇപ്പോള്‍ ജസ്റ്റിസ് ബി കമാല്‍പാഷയുടെ ഉത്തരവ്.
ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നതു പോലെയുള്ള നിയമലംഘനങ്ങളില്‍ നടന് ബാധ്യതയുണ്ടെന്നു വന്നാല്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കെല്ലാം ഇതില്‍ പങ്കുണ്ടെന്ന് വരും.

അത് സാധ്യമല്ല. നിയമപ്രകാരമുള്ള മുന്നറിയിപ്പുകളോടെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ സിനിമാ നിര്‍മ്മാതാവിനും വിതരണക്കാരനുമാണ് ബാധ്യത.
നായകനായാലും അല്ലെങ്കിലും ഇത്തരം കേസുകളില്‍ അഭിനേതാക്കളെ പ്രതി ചേര്‍ക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

പുറത്തിറങ്ങി വന്‍ വിജയം നേടിയ പ്രിത്വിരാജ് ചിത്രങ്ങളില്‍ ഒന്നായിരുന്നു ഒരു കുറ്റാന്വേഷണ കഥ പറഞ്ഞ സെവന്‍ത് ഡേ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.