1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 30, 2016

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിന് ശേഷമുള്ള ബ്രിട്ടന്റെ സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ പണത്തോടും മറ്റു ഭൗതിക താല്‍പര്യങ്ങളോടുമുള്ള സമീപനങ്ങളെ ചോദ്യം ചെയ്തില്ലെങ്കില്‍ അത് മാനവരാശിയുടെതന്നെ അന്ത്യത്തിന് വഴിവെക്കുമെന്ന് ഹോക്കിങ് ദ ഗാര്‍ഡിയന്‍ പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കി.

ബ്രിട്ടനിലെ ഹിതപരിശോധന തന്നെപ്പോലെ ഗവേഷണത്തിലേര്‍പ്പെട്ടവര്‍ക്ക് നല്‍കുന്ന ഫണ്ടിനെയും ഗ്രാന്റിനെയും എത്തരത്തില്‍ ബാധിച്ചുവെന്ന് വിവരിക്കവെയാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. പണം ഒരു സുപ്രധാന കാര്യംതന്നെയാണ്. കാരണം, അത് വ്യക്തികളെ സ്വാതന്ത്ര്യത്തിലേക്ക് മോചിപ്പിക്കുന്നു.

എന്നാല്‍, വികലാംഗരായ വിദ്യാര്‍ഥികള്‍ക്ക് നല്‍കിവരുന്ന സഹായം ബ്രിട്ടന്‍ ഭാവിയില്‍ ഇല്ലാതാക്കും. തനിക്ക് കിട്ടിയ സാമ്പത്തികസഹായം തൊഴിലില്‍ മാത്രം തുണക്കുന്നതായിരുന്നില്ല. അത് തന്റെ വിജ്ഞാനാന്വേഷണത്തെ എന്നും സജീവമായി നിലനിര്‍ത്തിപ്പോന്നിരുന്നു. പണം എന്നതിന്റെ കേവല മൂല്യത്തെക്കുറിച്ചു മാത്രം ചിലര്‍ ചോദിക്കുന്നു.

നമ്മുടെ വിജ്ഞാനവും അനുഭവവും അതിനേക്കാള്‍ അപ്പുറമാണ്. പണത്തെക്കുറിച്ചുള്ള സങ്കല്‍പം മാറ്റാന്‍ ബ്രിട്ടന്‍ തയാറാകാത്തിടത്തോളം മനുഷ്യകുലം വന്‍ വിപത്തിന്റെ മധ്യത്തിലാണെന്നും അദ്ദേഹം തന്റെ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ബ്രെക്‌സിറ്റിന്റെ പ്രത്യാഘാതങ്ങള്‍ ബ്രിട്ടീഷ് സര്‍വകലാശാലകളെയടക്കം സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടേക്കാമെന്ന ആശങ്കകള്‍ ചര്‍ച്ച ചെയ്യുന്ന സമയത്താണ് ഹോക്കിങിന്റെ ലേഖനം പുറത്തുവന്നതെന്നുതും ശ്രദ്ധേയമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.