1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2017

സ്വന്തം ലേഖകന്‍: ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് സ്റ്റീവ് ബാനന്റെ കസേര തെറിച്ചു, രാജി ട്രംപുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നെന്ന് സൂചന. സ്റ്റീവ് ബാനന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് സ്ഥാനത്തുനിന്നു രാജിവച്ചതായി വെള്ളിയാഴ്ച വൈറ്റ്ഹൗസ് മാധ്യമങ്ങള്‍ക്കു പ്രസ്താവന നല്‍കുകയായിരുന്നു.

ട്രംപുമായുള്ള അഭിപ്രായ വ്യത്യാസത്ത തുടര്‍ന്നാണ് ബാനന്റെ അപ്രതീക്ഷിത രാജിയെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ നല്‍കുനന്‍ സൂചന. ബാനന്റെ രാജിക്ക് വൈറ്റ്ഹൗസില്‍നിന്നു സമ്മദ്ദം ഉണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. വൈറ്റ് ഹൗസ് മുഖ്യ ഉപദേഷ്ടാവായി മൂന്നാഴ്ച മുന്പ് ജനറല്‍ ജോണ്‍ കെല്ലി ചുമതലയേറ്റിരുന്നു. ഇത് ബാനന്റെ രാജിക്ക് വേഗത കൂട്ടിയതായും കരുതപ്പെടുന്നു.

അതേസമയം, ബാനന്‍ ആഴ്ചകള്‍ക്കുമുന്പ് രാജിക്കത്ത് സമര്‍പ്പിച്ചിരുന്നതായും സൂചനയുണ്ട്. ജോണ്‍ കെല്ലിയും ബാനനും തമ്മിലെ ഒത്തുതീര്‍പ്പ് പ്രകാരമാണ് ‘നിര്‍ബന്ധിത’ രാജിയെന്നാണ് സൂചന. മുസ്ലീം രാജ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് ഉള്‍പ്പെടെ ട്രംപിന്റെ വിവാദ തീരുമാനങ്ങള്‍ക്ക് പിന്നിലെ ബുദ്ധിയായാണ് ബാനന്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. പ്രമുഖ വലതുപക്ഷ മാധ്യമമായ ബ്രെയ്റ്റബാര്‍ട്ടിന്റെ എഡിറ്റര്‍ സ്ഥാനത്തുനിന്നാണ് ബാനന്‍ വൈറ്റ് ഹൗസിലെ തന്ത്രപ്രധാന കസേരയില്‍ എത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.