1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2016

കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്‍ സെപ്റ്റംബര്‍ 11ന് ന്യൂകാസില്‍ അക്കാദമി ഓഡിറ്റോറിയത്തില്‍ നടത്തിയ ഓണാഘോഷം, സ്റ്റോക്ക് ഓ ട്രെന്റിലെ മലയാളിള്‍ക്ക് അടുത്ത ഓണം വരെ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ അനവധി നല്ല മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചുകൊണ്ടാണ് തിരശീല വീണത്. 500ലധികം മലയാളികള്‍ പങ്കെടുത്ത ഓണാഘോഷം അതിന്റെ തനിമയോടെയും പവിത്രതയോടെയും മനോഹരമാക്കാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ത്ഥം കെ.സി.എ ഭാരവാഹികള്‍ മറച്ചുവെക്കുന്നില്ല.

രാവിലെ അത്തപൂക്കളത്തോടു കൂടി തുടങ്ങിയ ഓണാഘോഷം, കുട്ടികളുടെ പെയിന്റിംഗ്, ഡ്രോയിംഗ് മത്‌സരങ്ങളും കായിക മത്‌സരങ്ങളും കലാപരിപാടികളും ഗാനമേളയും ഒക്കെയായി ആബാലവൃദ്ധം ജനങ്ങളുടെയും മനസുകളില്‍ ആഘോഷത്തിന്റെ വാര്‍മഴവില്ല് തീര്‍ത്ത വര്‍ണ്ണപ്രഭയില്‍ മുങ്ങിയ പ്രതീതിയായിരു. മഹാബലിയുടെ വരവേല്‌പ്പോടു കൂടി സാംസ്‌കാരിക സമ്മേളനം ആരംഭിച്ചു. കെ.സി.എ പ്രസിഡന്റ് ശ്രീമതി. സൈജു മാത്യൂവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സാംസ്‌കാരിക സമ്മേളനം ഉത്ഘാടനം ചെയ്തത് മഹാബലി തമ്പുരാനും കെ.സി.എ ഭാരവാഹികളും ചേര്‍ന്നാണ്.

കെ.സി.എ സെക്ര’റി ശ്രീ. റസ്‌മോന്‍ അബ്രാഹം സ്വാഗതവും, കെ.സി.എ അക്കാഡമി കോഡിനേറ്റര്‍ ശ്രീ. സാബു അബ്രാഹം ആശംസകളും , കെ.സി.എ ട്രഷറര്‍ ശ്രീ. സജി വര്‍ഗീസ് നന്ദിയും അര്‍പ്പിച്ചു.സമ്മേളനത്തിന്റെ ഒടുവില്‍ കെ.സി.എ.യുടെ നേതൃത്വത്തില്‍ കേരളാ കിച്ച ഒരുക്കിയ വിഭവ സമൃദ്ധമായ ഓണസദ്യ രുചിവൈഭവം കൊണ്ടും വിഭവസമൃദ്ധി കൊണ്ടും പൂര്‍ണ്ണസംതൃപ്തി ഏവര്‍ക്കും കൈവു.തുടര്‍് കേരളതനിമ നിറഞ്ഞ നൃത്തവിസ്മയങ്ങള്‍ കോര്‍ത്തിണക്കി ഒരുക്കിയ ഓണം സ്‌പെഷ്യല്‍ ഫ്യൂഷന്‍ നൃത്ത വിരുന്നിന്റെ അകമ്പടിയോടു കൂടി കലാപരിപാടികളുടെ കേളികൊട്ട് ഉയര്‍ന്നു.

പ്രോഗ്രാം കവിനറായ റിന്റോ റോക്കിയുടെ മേല്‍നോ’ത്തില്‍ കെ.സി.എ അക്കാഡമിയുടെ കീഴിലുള്ള ഗേള്‍സ് ഡാന്‍സ് സ്‌കൂള്‍ ടീച്ചര്‍ കല മനോജിന്റെ ശിക്ഷണത്തില്‍ നട കലാപരിപാടികള്‍ അവതരണ മികവുകൊണ്ടും വ്യത്യസ്തതകൊണ്ടും കലാമൂല്യംകൊണ്ടും ആസ്വാദക ഹൃദയങ്ങളെ കുളിരണിയിച്ചു. ബോയ്‌സ് ഡാന്‍സിന്റെ മേല്‍നോ’ം വഹിച്ചത് ദിപ്തി ‘സനും ജോര്‍ജ്ജോ ‘സനും ആണ്. മോഹിനിയാ’ം, ഭരതനാട്യം തുടങ്ങിയ ക്ലാസ്സിക് ഡാന്‍സുകള്‍, സിനിമാറ്റിക് ഡാന്‍സുകള്‍, സംഗീത നാടകം ഒപ്പം തിരുവാതിര, വള്ളംകളി, തുടങ്ങിയ നാടന്‍ കലാരൂപങ്ങളും, ഗാനമേളയും ചേര്‍് കെ.സി.എയുടെ ഓണാഘോഷം സ്റ്റോക്കിനെ ഉത്‌സവലഹരിയിലാഴ്തി.

ഓണാഘോഷക്കമ്മറ്റി കവീനര്‍മാരായ പ്രസിഡന്റ് ശ്രീമതി. സൈജു മാത്യൂവിന്റെയും സെക്ര’റി ശ്രീ. റസ്‌മോന്‍ അബ്രാഹമിന്റെയും പ്രോഗ്രാം കവിനറായ റിന്റോ റോക്കിയുടെയും, അക്കാഡമി കോഡിനേറ്റര്‍ ശ്രീ. സാബു അബ്രാഹമിന്റെയും നേതൃത്വത്തില്‍ എക്‌സിക്കുട്ടീവ് കമ്മറ്റി അംഗങ്ങളായ സജി വര്‍ഗീസ് , അനില്‍ പുതുശേരി, പോളി തെക്കേക്കര, സല്‍സന്‍ ലൂക്കോസ്, ജോസ് വര്‍ഗീസ്, സോബിച്ചന്‍ കോശി, ബിനോയ് ചാക്കോ, രാജീവ് വാവ, സജി മത്തായി, സുധീഷ് തോമസ്, സോക്ര’ീസ് തോമസ്, മിനി ബാബു, മേരി ‘സന്‍, സുമി പ്രകാശന്‍, പ്രകാശ് മാത്യൂസ്, മുരളീധരന്‍, മാര്‍ട്ടിന്‍, എബി ഫിലിപ്, ബിനോയ് ജോസഫ്, ജെയ്‌സന്‍ തുടങ്ങിയവരാണ് ആഘോഷ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചത്. കലാപരിപാടികള്‍ അവതരിപ്പിച്ച എല്ലാവര്‍ക്കും കമ്മറ്റിയുടെ അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.