1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 14, 2018

സ്വന്തം ലേഖകന്‍: ട്രംപുമായുള്ള അവിഹിത ബന്ധം പുറത്തു പറയാതിരിക്കാന്‍ വാങ്ങിയ പണം തിരിച്ചു നല്‍കാമെന്ന് പോണ്‍ നായിക സ്റ്റെഫാനി ക്ലിഫോര്‍ഡ് എന്ന സ്റ്റെഫാനി ക്ലിഫോര്‍ഡ്. താനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും തമ്മിലുണ്ടായിരുന്ന അവിഹിത ബന്ധത്തിന്റെ വിവരം പുറത്തുപറയാന്‍ അനുവദിക്കണമെന്നും ഈ ബന്ധത്തെക്കുറിച്ച് മിണ്ടാതിരിക്കാന്‍ താന്‍ വാങ്ങിയ പണം തിരിച്ചുനല്‍കാമെന്നും സ്റ്റെഫാനി വ്യക്തമാക്കി.

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പ്രചാരണം നടക്കുന്ന സമയത്ത് ട്രംപിന്റെ അഭിഭാഷകന്‍ 1.30 ലക്ഷം ഡോളര്‍ നല്‍കിയെന്നും ട്രംപുമായുള്ള അവിഹിത ബന്ധത്തിന്റെ കാര്യം പുറത്തുപറയരുതെന്ന് ഉറപ്പുവാങ്ങിയെന്നും ഈ വര്‍ഷം ആദ്യം സ്‌റ്റെഫാനി ക്‌ളിഫോര്‍ഡ് വെളിപ്പെടുത്തിയിരുന്നു. വാങ്ങിയ പണം തിരികെ നല്‍കാമെന്നും സംഭവത്തിന്റെ സത്യാവസ്ഥ പൊതുജനങ്ങള്‍ അറിയട്ടെയെന്നും നടിയുടെ അഭിഭാഷകന്‍ മൈക്കല്‍ അവനാറ്റി പറഞ്ഞു.

ട്രംപുമായുള്ള ബന്ധത്തിന്റെ ഫോട്ടോകളും വീഡിയോകളുമെല്ലാം പുറത്തുവിടാന്‍ അനുമതി നല്‍കണമെന്നാണ് നടിയുടെ ആവശ്യം.താന്‍ സ്വന്തം പോക്കറ്റില്‍ നിന്നാണ് നീലചിത്ര നടിയായ സ്റ്റെഫാനിക്ക് പണം നല്‍കിയതെന്ന് ട്രംപിന്റെ അഭിഭാഷകന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടി, തന്നെ വെളിപ്പെടുത്തല്‍ നടത്താന്‍ അനുവദിക്കണമെന്ന് വ്യക്തമാക്കി രംഗത്തുവന്നത്. സ്‌റ്റോമി ഡാനിയേല്‍ എന്ന പേരില്‍ നീലച്ചിത്രങ്ങളില്‍ അഭിനയിക്കുന്ന സ്റ്റെഫാനിയുടെ നീലചിത്രങ്ങള്‍ക്ക് ഏറെ ഡിമാന്‍ഡാണുള്ളത്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.