1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 24, 2017

സ്വന്തം ലേഖകന്‍: യുകെയുടെ ടയര്‍ 2 വിസക്കായി അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ ഇടിവ്, കടുത്ത വിസാ നടപടിക്രമങ്ങള്‍ വില്ലനാകുന്നു. ഇന്ത്യയില്‍നിന്ന് യുകെയിലേക്ക് ടയര്‍ 2 വിസയ്ക്കായി അപേക്ഷ നല്‍കുന്ന ഇന്ത്യക്കാരുടെ എണ്ണം 2017 ജൂണ്‍ വരെയുള്ള ഒരു വര്‍ഷത്തില്‍ നാലു ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി ഹോം ഓഫിസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

തെരേസാ മേയ് സര്‍ക്കാര്‍ വിസാ നടപടിക്രമങ്ങള്‍ തുടര്‍ച്ചയായി കടുപ്പമാക്കുന്നതാണ് ഇതിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. യുകെയിലേക്കുള്ള കുടിയേറാനുള്ള പ്രധാന മാര്‍ഗമാണ് വിദഗ്ധ തൊഴിലാളികള്‍ക്ക് നല്‍കുന്ന ടയര്‍ 2 വിസ. അതേസമയം, യുകെയിലെ കമ്പനികള്‍ 85% വും ടയര്‍ 2 വിസ വഴിയുള്ള കുടിയേറ്റ പ്രക്രിയ അതി സങ്കീര്‍ണമാണെന്ന് വിലയിരുത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തെരേസാ മേയ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു ശേഷം കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കിയത് ഇന്ത്യക്കാര്‍ അടക്കമുള്ള കുടിയേറ്റക്കാരില്‍ ആശങ്ക പടര്‍ത്തിയിരുന്നു. ടയര്‍ 2 വിസ അപേക്ഷകളില്‍ കാര്യമായ ഇടിവ് കാണുമ്പോഴും താരതമ്യേന പുതിയ ടയര്‍ 1 ഇന്‍വെസ്റ്റര്‍ വിസയില്‍ ഇന്ത്യക്കാര്‍ക്കുള്ള താല്‍പര്യത്തിന് കുറവില്ലെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.