1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 24, 2017

 

സ്വന്തം ലേഖകന്‍: പാര്‍ട്ടിക്കിടെ കൈപിടിച്ചു തിരിച്ച് പരുക്കേല്‍പ്പിച്ചു, നടന്‍ ധനുഷിനും സംഘത്തിനുമെതിരെ ട്വീറ്റുമായി ഗായിക സുചിത്ര കാര്‍ത്തിക്. ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടയില്‍ ധനുഷിന്റെ കൂടെയുണ്ടായിരുന്ന ഒരാള്‍ തന്നെ ഉപദ്രവിച്ചെന്നാണ് സുചിത്ര ട്വിറ്ററില്‍ കുറിച്ചത്. സുചിത്രയുടെ കൈ ആരോ പിടിച്ച് തിരിച്ചെന്നു പറഞ്ഞ് ചിത്രം സഹിതമാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഗായികയും റേഡിയോ ജോക്കിയുമായ സുചിത്രയ്ക്ക് തിരക്കിനിടയില്‍ ആരാണ് ഇത് ചെയ്തതെന്ന് വ്യക്തമല്ല. കൈയില്‍ മുറുകെ പിടിച്ച് തിരിച്ചതുമൂലം രക്തം കട്ട പിടിച്ച് കൈയ്യില്‍ പാട് വീണിട്ടുണ്ട്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ട്വീറ്റ് ധനുഷിന്റെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. താന്‍ സത്യമാണ് പറഞ്ഞതെന്നും ധനുഷിനെ ടാഗ് ചെയ്ത് സുചിത്ര മറ്റൊരു ട്വീറ്റില്‍ പറയുന്നു. എന്നാല്‍ ധനുഷ് ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

ശ്രദ്ധ കിട്ടാനുള്ള സുചിത്രയുടെ തന്ത്രമാണ് ഇതെന്നും വിമര്‍ശനമുയരുന്നുണ്ട്. എന്നാല്‍ സംഭവത്തെക്കുറിച്ച് വിശദീകരിക്കേണ്ടത് സുചിത്ര തന്നെയാണെന്ന് നടനും ഗായികയുടെ ഭര്‍ത്താവുമായ കാര്‍ത്തിക് പ്രതികരിച്ചു. തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളില്‍ നിരവധി ഗാനങ്ങള്‍ സുചിത്ര പാടിയിട്ടുണ്ട്.
സുചിത്രയുടെ ആരോപണം തമിഴ് സിനിമാ ലോകത്ത് വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.