1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 17, 2018

സ്വന്തം ലേഖകന്‍: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തച്ചൊരിച്ചില്‍ തുടരുന്നു; സ്ഥാനാര്‍ത്തിയെ വെടിവെച്ചു വീഴ്ത്തി. അവാമി നാഷനല്‍ പാര്‍ട്ടിയുടെ (എഎന്‍പി) സ്ഥാനാര്‍ഥി ദാവൂദ് അചക്‌സായിയെ തിരഞ്ഞെടുപ്പു യോഗത്തിനിടെ ഭീകരര്‍ വെടിവച്ചു വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ക്വറ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദാവൂദ് അപകടനില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു. അതേസമയം, വെള്ളിയാഴ്ച തിരഞ്ഞെടുപ്പു റാലിക്കു നേരെയുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 149 ആയി. ഒന്‍പതു കുട്ടികള്‍ ഉള്‍പ്പെടെ 186 പേര്‍ക്കാണു പരുക്കേറ്റത്. ബലൂചിസ്ഥാന്‍ അവാമി പാര്‍ട്ടി (ബിഎപി) നേതാവും സ്ഥാനാര്‍ഥിയുമായ സിരാജ് റെയ്‌സാനിയുള്‍പ്പെടെയുള്ളവരാണ് വെള്ളിയാഴ്ചത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഐഎസ് ഭീകരര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച പെഷാവറില്‍ തിരഞ്ഞെടുപ്പു യോഗത്തിലുണ്ടായ സ്‌ഫോടനത്തില്‍ അവാമി നാഷനല്‍ പാര്‍ട്ടി (എഎന്‍പി) സ്ഥാനാര്‍ഥി ഹാറൂണ്‍ ബിലോര്‍ ഉള്‍പ്പെടെ 19 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ മാസം 25നു നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന എല്ലാ സ്ഥാനാര്‍ഥികള്‍ക്കും ഭീകരരുടെ വധഭീഷണി നിലവിലുണ്ട്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.