1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 3, 2015

വാര്‍ദ്ധക്യത്തിലെ ദുരിദങ്ങള്‍ സഹിക്കാന്‍ വയ്യ എന്ന വിശദീകരണത്തോടെ ആരോഗ്യവതിയായ മുന്‍പാലിയേറ്റീവ് കെയര്‍ നേഴ്‌സ് സ്വിസ് സൂയിസൈഡ് ക്ലിനിക്കില്‍ ജീവനൊടുക്കി. മുതിര്‍ന്നവരെ എങ്ങനെ പരിചരിക്കണമെന്നതിന്റെ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ രണ്ട് പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള ആളാണ് ഗില്‍ പറവോ. 75 വയസ്സായിരുന്നു അവര്‍ക്ക്.

നേഴ്‌സായിരുന്ന കാലത്ത് താന്‍ നേരിട്ട് കണ്ടിട്ടുള്ള വാര്‍ദ്ധക്യത്തിന്റെ വിഷമങ്ങളാണ് തന്നെക്കൊണ്ട് ഇത്തരത്തിലൊരു തീരുമാനം എടുപ്പിച്ചതെന്ന് മരണത്തിന് മുന്നോടിയായി അവര്‍ സണ്‍ഡേ ടൈംസിനോട് പറഞ്ഞു. പ്രായം ആകുംതോറും മറ്റുള്ളവര്‍ക്ക് ഉപദ്രവമായി മാറാനുള്ള സാധ്യത കൂടുതലാണ്. എന്റെ സുഹൃത്തുക്കള്‍ക്ക് അത്തരത്തിലുള്ള അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും അവര്‍ പറയുന്നു. തന്റെ ഭര്‍ത്താവും രണ്ട് മക്കളും തന്റെ തീരുമാനത്തോട് യോജിപ്പാണെന്നും, തന്റെ സ്‌നേഹനിര്‍ബന്ധങ്ങള്‍ക്ക് അവര്‍ വഴങ്ങുകയായിരുന്നെന്നും ഗില്‍ പറഞ്ഞു. മക്കള്‍ക്ക് ആദ്യമൊന്നും ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ലെങ്കിലും പിന്നീട് തന്റെ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നെന്നും അവര്‍ പറഞ്ഞു.

2008നും 2012നും ഇടയില്‍ ആത്മഹത്യ ചെയ്യുന്നതിനായി സ്വിറ്റ്‌സര്‍ലണ്ടിലേക്ക് പറന്നവരില്‍ അഞ്ചില്‍ ഒരാള്‍ യുകെയില്‍നിന്നുള്ളവരാണെന്ന് സര്‍വെ ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.