1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 21, 2015

‘ആത്മഹത്യ ചെയ്യുന്നവര്‍ എന്തുകൊണ്ട് ഹിന്ദുക്കള്‍ മാത്രമാകുന്നു……?’. നമ്മള്‍ മലയാളികള്‍ക്കിടയിലെ വളരെ പ്രസക്തമായ ഒരു സാമൂഹിക പ്രശ്‌നത്തിന്റ്‌റെ ആഴങ്ങളിലേക്ക് ഇറങ്ങിചെല്ലുന്ന ഈ ചോദ്യം ചോദിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത് കേരളത്തിലെ ഏറ്റവും പ്രബല ഹിന്ദു സംഘടനകളിലൊന്നായ എസ് എന്‍ ഡി പി യുടെ യുവ നിരയിലെ ശ്രേദ്ധെയനായ ദഞ്ചു ദാസ് ചെറുവള്ളിമുക്കാണ്.കോന്നിയിലെ മൂന്നു ഹിന്ദു പെണ്‍കുട്ടികള്‍ ദുരൂഹതകള്‍ മാത്രം ബാക്കിവച്ച് മരണത്തിലേക്ക് എടുത്തു ചാടിയത് കേരള ജനതയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.ഒപ്പം യൗവനയുക്തകളായ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ ഈ സംഭവം വല്ലാത്ത ഒരു ആശങ്കയിലേക്കും കൂടിയാണ് തള്ളിവിട്ടിരിക്കുന്നത്.കേരളം കണ്ടിട്ടുള്ളതില്‍ വച്ച് എക്കാലത്തെയും പ്രഗല്ഭരായ പോലിസ് ഓഫീസര്‍മാരില്‍ ഒരാളായ ഡോ. സിബി മാത്യൂസ് മുന്‍പ് ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ എടുത്തു പറഞ്ഞുകൊണ്ടുള്ള ഈ പോസ്റ്റ് ഏറെ പ്രസക്തമാണ്;അതും ഒരു യുവാവില്‍ നിന്നുള്ള വാക്കുകളാകുമ്പോള്‍ പ്രാധാന്യം ഏറും.

ദഞ്ചു ദാസിന്റ്റെ വാക്കുകളിലേക്ക്;

“കഴിഞ്ഞ ദിവസം ട്രെയിനില്‍ നിന്ന് ചാടി മരിച്ച പെണ്‍കുട്ടികളും അതിനു കുറച്ചു ദിവസം മുന്‍പ് ട്രെയിനില്‍ നിന്നു തന്നെ ചാടി മരിച്ച എന്റെ നാട്ടുകാരനായ ഒരു യുവാവും. അങ്ങനെ പോകുന്ന ഹിന്ദുക്കളുടെ ഒരു നീണ്ട നിര. എന്തുകൊണ്ട് ഹിന്ദുക്കള്‍ നിസ്സാര കാര്യങ്ങള്‍ക്ക് പോലും ആത്മഹത്യ ചെയ്യുന്നു?.

 

………. ഉണരൂ ഹിന്ദുക്കളേ…….’ എന്ന് പ്രസംഗിച്ചു പുളകം കൊള്ളിച്ചു നടക്കുന്ന ഹിന്ദു സംഘടനകള്‍ ഒന്നും ഈ വിഷയത്തില്‍ കാര്യമായ പഠനം നടത്തിയതായോ പ്രവര്‍ത്തനം നടത്തിയതായോ കണ്ടില്ല. ഇവിടെയാണ് ഡോ.സിബി മാത്യുസ് തന്റെ ‘മലയാളി ഇങ്ങനെ മരിക്കേണമോ’ എന്ന പുസ്ത്കത്തിലൂടെ കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നവരില്‍ 80% ഹിന്ദുക്കള്‍ ആണെന്ന ഞെട്ടിപ്പിക്കുന്ന വിവരവു അതിന്റ്‌റെ കാരണങ്ങളെയും ചൂണ്ടിക്കാട്ടുന്നതും. രാഹുല്‍ ഈശ്വറിനെ പോലുള്ള യുവചിന്തകന്മാര്‍ ഇക്കാര്യം ആയിര0 ആവര്‍ത്തി തന്റ്‌റെ പ്രസംഗങ്ങളിലൂടെ നമ്മളോട് വിളിച്ചു പറഞ്ഞിട്ടും നമ്മള്‍ ലൗജിഹാദിനപ്പുറത്തേക്ക് ഈ വിഷയത്തെ പഠിക്കാനോ പരിഹരിക്കാനോ ശ്രമിച്ചിട്ടുണ്ടോ? കേരളത്തിലെ ജനസംഖ്യയുടെ ഇരുപത്തി അഞ്ചു ശതമാനം വരുന്ന മുസ്ലിങ്ങളില്‍ സംസ്ഥാനത്തിലെ അത്മഹത്യപാതത്തില്‍ എട്ടു ശതമാനവും പത്തൊന്‍പതു ശതമാനം വരുന്ന ക്രിസ്ത്യാനികളില്‍ പന്ത്രണ്ടു ശതമാനവു0 അന്‍പത്തിഅഞ്ചു ശതമാനം ഉള്ള ഹിന്ദുക്കളില്‍ നിന്നാണ് ബാക്കി എണ്‍പത് ശതമാനവും എന്നു സിബി മാത്യുസ് തന്റ്‌റെ ഡോക്ടറേറ്റ് പഠനത്തിലൂടെ കണ്ടെത്തി. ആത്മഹത്യയുടെ കാരണങ്ങളായി കണ്ടെത്തിയതില്‍ പ്രധാനമായി
പറയുന്നത്,ഹിന്ദുക്കള്‍ക്കു വേണ്ട രീതിയില്‍ അത്മീയ വിദ്യാഭ്യാസം ലഭിക്കുന്നില്ല എന്നതായിരുന്നു.ബൈബിള്‍ ക്ലാസ്സുകളിലൂടെയും മദ്‌റസകളിലൂടെയും അവര്‍ നേടിയെടുക്കുന്ന, നന്‍മയെകുറിച്ചും സാഹോദര്യത്തെകുറിച്ചും യേശുവിനെ കുറിച്ചും നബിതിരുമേനിയെ കുറിച്ചും പഠിക്കുന്നതുപോലെ മൂല്യാധിഷ്ടിത വിദ്യാഭ്യസം ഹിന്ദു കുട്ടികള്‍ക്ക് കിട്ടുന്നില്ല എന്നതാണ് സിബി മാത്യൂസ് ചൂണ്ടിക്കാട്ടുന്നത് .മുസ്ലീം ക്രൈസ്തവ കുട്ടികള്‍ക്ക് മത പഠനത്തിലൂടെ നല്ലതും ചീത്തയും വേര്‍തിരിച്ചറിയാനും സാഹചര്യങള്‍ക്കനുസരിച്ചു തീരുമാനം എടുക്കാനു ഉള്ള മാനസിക വികാസ അവര്‍ പോലും അറിയാതെ അവരുടെ ഉപബോധമനസില്‍ വളരുന്നു.

നമ്മുള്‍ ഹിന്ദുക്കളുടെ കുട്ടികള്‍ ജീവിതത്തില്‍ ഒറ്റപെട്ടു എന്ന തോന്നല്‍ ഉണ്ടാകുബോള്‍ ഒരു ആത്മീയ അടിത്തറ ഇല്ലാത്തതു കാരണം തളര്‍ന്നു പോവുകയും ആത്മഹത്യയെകുറിച്ചു ചിന്തിക്കുകയും ചെയ്യുന്നു. രണ്ടാമതായി, പരസ്പര സഹകരണം പോലുമില്ലാതെ കേരളത്തിലെ ഹിന്ദു സമൂഹം വിഘടിച്ചു നില്‍ക്കുന്നു എന്നതും മൂന്നാമതായി കേരളത്തിലെ ഹിന്ദുക്കള്‍ പൊതുവെ ദരിദ്രര്‍ ആണെന്നു അദ്ദേഹം തന്റ്‌റെ പഠനത്തിലൂടെ കണ്ടത്തിയിരിക്കുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ആത്മഹത്യകള്‍ ഇങ്ങനെ ആവര്‍ത്തിക്കപ്പെടുന്ന ഈ ഒരവസരത്തിലെകിലും ഹിന്ദു സംഘടനകള്‍ ലൗ ജിഹാദ് അല്ലാത്ത ഹിന്ദു ആത്മഹത്യകള്‍ കൂടെ ഗൗരവമായ വിഷയമായി കണ്ട്
ഡോ.സിബി മാത്യുസിന്റെ പഠനത്തില്‍ പറയുന്നതുപോലെ ദരിദ്രര്‍ അല്ലാത്ത, സംഘടിതമായ, ആത്മീയ അടിത്തറയുള്ള നല്ലൊരു തലമുറയെ എങ്കിലും വാര്‍ത്തെടുക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്.ഹിന്ദുക്കള്‍ ഭഗവദ്ഗീതയും രാമായണവും കൈ കൊണ്ടു തൊടുന്നതു തന്നെ അന്‍പത്തിഅഞ്ചു വയസ് കഴിഞ്ഞ് പെന്‍ഷന്‍ പറ്റി പിന്നീട് ഒന്നും ചെയ്യാന്‍ ഇല്ലാത്ത കാലത്താണു്. അതു വരെ പുരോഗമനവും മതേതരവും പറഞ്ഞു നടക്കും.

സമുദായനേതാക്കളുടെമറുപടിക്കുവേണ്ടികാത്തിരിക്കുന്നു.അവര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.”

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.