1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 5, 2018

സ്വന്തം ലേഖകന്‍: സുനിത വില്യംസ് വീണ്ടും ബഹിരാകാശ ദൗത്യത്തിന് ഒരുങ്ങുന്നു; ഇത്തവണ കുതിക്കുക സ്വകാര്യ ബഹിരാകാശ വാഹനത്തില്‍. ഭൂമിക്കു പുറത്തേക്കുള്ള ആദ്യ സ്വകാര്യ യാത്രാവാഹനങ്ങളില്‍ പറക്കുന്ന ഇന്ത്യന്‍ വംശജയായ സുനിതയടക്കമുള്ള ജീവനക്കാരെ യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ പ്രഖ്യാപിച്ചു. 

വിമാനനിര്‍മാണ കമ്പനിയായ ബോയിങ്, ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് എന്നീ കമ്പനികള്‍ നിര്‍മിച്ച ബഹിരാകാശയാനങ്ങളിലാണു സുനിതയും സംഘവും പോകുന്നത്. ഇന്ത്യന്‍ വംശജയായ അമേരിക്കക്കാരി സുനിത മുന്‍പ് 2006 ലും 2012 ലും ബഹിരാകാശത്തു പോയിരുന്നു. 2012 ജൂലൈ 15 മുതല്‍ നവംബര്‍ 19 വരെയും 2006 ഡിസംബര്‍ മുതല്‍ 2007 ജൂണ്‍ വരെയും രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ചെലവഴിച്ചു.

ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ നേരം നടന്ന വനിത എന്ന റെക്കോര്‍ഡ് അടുത്ത കാലം വരെ സുനിതയുടെ പേരിലായിരുന്നു. 50 മണിക്കൂറും 40 മിനിറ്റുമാണു സുനിത ബഹിരാകാശത്തു നടന്നത്. അടുത്ത വര്‍ഷമാണ് ബോയിങ്ങിന്റെ സിഎസ്ടി –100 സ്റ്റാര്‍ലൈനറും സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്‌സ്യൂളും ബഹിരാകാശ യാത്രയ്‌ക്കൊരുങ്ങുന്നത്.

2011 ല്‍ അമേരിക്കയുടെ സ്‌പേസ് ഷട്ടില്‍ പദ്ധതി അവസാനിപ്പിച്ച ശേഷം ആദ്യമായാണ് യുഎസ് മണ്ണില്‍നിന്നു മനുഷ്യരെ കയറ്റിയുള്ള ദൗത്യം. ഇക്കാലത്ത് റഷ്യയെ ആയിരുന്നു ബഹിരാകാശയാത്രകള്‍ക്കു യുഎസ് ആശ്രയിച്ചിരുന്നത്. നാസയുടെ പൂര്‍ണസഹകരണത്തോടെയാണ് ബോയിങ്ങും സ്‌പേസ് എക്‌സും യാത്രയ്ക്ക് ഒരുങ്ങുന്നത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.