1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 11, 2017

 

സ്വന്തം ലേഖകന്‍: വനിതാ ദിനത്തിലെ വിവാദ ട്വീറ്റ്, രാം ഗോപാല്‍ വര്‍മക്ക് ചുട്ട മറുപടിയുമായി സണ്ണി ലിയോണ്‍. ലോക വനിതാ ദിനത്തില്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ ട്വിറ്ററില്‍ പോസ്റ്റിട്ട സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയ്ക്ക് ട്വിറ്ററിലൂടെ ഒരു വിഡിയോ പോസ്റ്റ് ചെയ്താണ് സണ്ണിയുടെ മറുപടി. വാക്കുകള്‍ ബുദ്ധിപൂര്‍വം തിരഞ്ഞെടുക്കാനാണ് സണ്ണിയുടെ ഉപദേശം. എന്നാല്‍ വിഡിയോയില്‍ ഒരിടത്തും രാം ഗോപാല്‍ വര്‍മ്മയുടെ പേര് പരാമര്‍ശിച്ചിട്ടില്ല. ‘ഏക സ്വരത്തിലൂടെ മാത്രമേ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ. അതുകൊണ്ട് വാക്കുകള്‍ ബുദ്ധിപൂര്‍വം തിരഞ്ഞെടുക്കൂ’ സണ്ണി വിഡിയോയില്‍ പറയുന്നു.

ലോക വനിതാ ദിനത്തിലാണ് സ്ത്രീകളെ അപമാനിക്കുന്ന വാക്കുകളുമായി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ രംഗത്തെത്തിയത്. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള വാചകം അദ്ദേഹമെഴുതിയത്. സണ്ണി ലിയോണ്‍ പുരുഷന്മാര്‍ക്ക് സന്തോഷം നകുന്നതുപോലെ ലോകത്തിലെ എല്ലാ സ്ത്രീകളും പുരുഷന്മാരെ സന്തോഷിപ്പിക്കട്ടെയെന്നു ആശംസിക്കുന്നതായിരുന്നു രാം ഗോപാല്‍ വര്‍മയുടെ ട്വീറ്റ്.പുരുഷ ദിനം എന്നൊന്നില്ല. കാരണം ഒരു വര്‍ഷത്തിലെ എല്ലാ ദിവസവും പുരുഷന്മാരുടേത് മാത്രമാണ്. ഒരു ദിവസം മാത്രമാണ് സ്ത്രീകള്‍ക്ക് നല്‍കിയിട്ടുളളത്. എല്ലാ സ്ത്രീകള്‍ക്കും പുരുഷ ദിനം ആശംസിക്കുന്നു… എന്നു തുടങ്ങി ഒന്നിലധികം ട്വീറ്റുകളുണ്ട്. ഇതിനകം തന്നെ അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ വിവാദമായിക്കഴിഞ്ഞു.

നിരവധി പേരാണ് രാം ഗോപാല്‍ വര്‍മയുടെ ട്വീറ്റിനെതിരെ പ്രതിഷേധവുമായെത്തിയത്. രാം ഗോപാലിന്റെ അമ്മയും സഹോദരിയും മകളും സണ്ണി ലിയോണ്‍ നല്‍കുന്നതുപോലെ സന്തോഷം നല്‍കണമെന്നാണോ പറയുന്നതെന്ന് ഒരാള്‍ ചോദിച്ചു. സ്ത്രീകള്‍ സന്തോഷം മാത്രം നല്‍കാനുളളവരെല്ലെന്നും അവരെ ആദരിക്കണമെന്നും രാം ഗോപാലിന്റെ ട്വീറ്റിനു മറുപടി ട്വീറ്റുകളില്‍ പറയുന്നു.

സണ്ണി ലിയോണിനെ കുറിച്ചിട്ട പോസ്റ്റിന് താഴെ വരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രാം ഗോപാല്‍ വര്‍മ്മ പിന്നീട് രംഗത്തെത്തിയിരുന്നു. തന്റെ പോസ്റ്റിന് താഴെ വരുന്ന വിമര്‍ശനങ്ങള്‍ സമൂഹത്തിന്റെ കാപട്യമാണ് കാണിക്കുന്നതെന്നാണ് രാം ഗോപാല്‍ വര്‍മ്മ പറഞ്ഞത്. തുടര്‍ന്ന് സംഭവത്തില്‍ യഥാര്‍ത്ഥത്തില്‍ വേദനിച്ചവരോട് മാപ്പ് പറയുന്നുവെന്ന് പറഞ്ഞ് രാം ഗോപാല്‍ വര്‍മ്മ തലയൂരാന്‍ ശ്രമിച്ചിരുന്നു. വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് രാം ഗോപാല്‍ വര്‍മ്മക്കെതിരെ പൊലീസിന് പരാതിയും ലഭിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.