1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 17, 2018

സ്വന്തം ലേഖകന്‍: ‘പത്തു വര്‍ഷങ്ങള്‍, ഇപ്പോഴും ചുംബിക്കാന്‍ സമയം കണ്ടെത്തുന്നു,’ പത്താം വിവാഹ വാര്‍ഷിക ദിനത്തില്‍ സണ്ണി ലിയോണിന്റെ പോസ്റ്റ്. സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും തങ്ങളുടെ ദാമ്പത്യത്തിന്റെ പത്താം വാര്‍ഷികത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഏറെ പ്രണയാതുരം എന്നാണ് പരസ്പരം കെട്ടിപ്പുണര്‍ന്നു ചുംബിക്കുന്ന ഇരുവരുടെയും ചിത്രത്തെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്.

‘പത്തു വര്‍ഷങ്ങള്‍, ഇപ്പോഴും ചുംബിക്കാന്‍ സമയം കണ്ടെത്തുന്നു,’ എന്ന കുറിപ്പോടെയാണ് സണ്ണി ചിത്രം പങ്കുവച്ചത്. കഴിഞ്ഞ ജൂലൈയില്‍ മഹാരാഷ്ട്രയിലെ ലാത്തൂരിലെ ഒരു അനാഥാലയത്തില്‍ നിന്ന് ഇരുപത്തിയൊന്ന് മാസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിനെ ഇരുവരും ചേര്‍ന്ന് ദത്തെടുത്തത് വലിയ വാര്‍ത്തയായിരുന്നു. അവര്‍ അവള്‍ക് നിഷ കൗര്‍ വെബ്ബര്‍ എന്ന് പേരും നല്‍കി. എന്നാല്‍ താന്‍ വീണ്ടും അമ്മയായി, അതും ഇരട്ടക്കുട്ടികളുടെ, എന്ന വാര്‍ത്ത പുറത്തു വിട്ടാണ് സണ്ണി കഴിഞ്ഞ ദിവസം ആരാധകരെ ഞെട്ടിച്ചത്.

‘എല്ലാം ദൈവത്തിന്റെ പദ്ധതിയാണ്. 2017 ജൂണ്‍ 21, അന്നായിരുന്നു ഞാനും ഡാനിയലും ആ സത്യം മനസിലാക്കിയത്. അധികം കാലതാമസമില്ലാതെ തന്നെ ഞങ്ങള്‍ക്ക് മൂന്നു കുഞ്ഞുങ്ങളാകുമെന്ന്. ഒരു കുടുംബമുണ്ടാകാന്‍ ഞങ്ങള്‍ കുറെ ഏറെ പരിശ്രമിക്കുകയും പദ്ധതി തയ്യാറാക്കുകയും ചെയ്തിരുന്നു. അങ്ങനെ വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങളുടെ കുടുംബം പൂര്‍ണമായിരിക്കുന്നു ഇവരോടൊപ്പം. അഷര്‍ സിങ് വെബ്ബര്‍, നോവ സിങ് വെബ്ബര്‍, നിഷ കൗര്‍ വെബ്ബര്‍. കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പാണ് ഞങ്ങളുടെ മിടുക്കന്മാരായ ആണ്‍കുട്ടികള്‍ ജനിച്ചത്.

എന്നാല്‍ ഞങ്ങളുടെ മനസ്സിലും കണ്ണിലും അവര്‍ വര്‍ഷങ്ങളായി ജീവിക്കാന്‍ തുടങ്ങിയിട്ട്. ദൈവം ഞങ്ങള്‍ക്കായി വളരെ പ്രത്യേകമായതെന്തോ കരുതി വച്ചിരുന്നു. അതാണ് ഞങ്ങള്‍ക്ക് ഈ വലിയ കുടുംബത്തിനെ തന്നത്. ഈ മൂന്നു കുസൃതിക്കുടുക്കകളെ ഓര്‍ത്ത് അഭിമാനം കൊള്ളുന്ന മാതാപിതാക്കളാണ് ഞങ്ങള്,’ ഇരട്ട കുഞ്ഞുങ്ങളുടെ ചിത്രം പങ്കുവച്ചു കൊണ്ട് സണ്ണി കുറിച്ചു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.