1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 12, 2019

സ്വന്തം ലേഖകന്‍: ഇരട്ടക്കുട്ടികളുടെ ആദ്യ പിറന്നാള്‍ ആഘോഷമാക്കി സണ്ണി ലിയോണ്‍; ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. 2017ലാണ് മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്ന് 21 മാസമുളള ഒരു പെണ്‍കുഞ്ഞിനെ ബോളിവുഡ് താരം സണ്ണി ലിയോണ്‍ ദത്തെടുത്തത്.

അതിന് പിന്നാലെയാണ് വാടക ഗര്‍ഭപാത്രത്തിന്റെ സഹായത്തോടെ രണ്ട് ആണ്‍കുട്ടികളെ കൂടി സണ്ണിയും ഭര്‍ത്താവും സ്വന്തമാക്കിയത്. അഷര്‍ സിങ് വെബര്‍, നോഹ സിങ് വെബര്‍ എന്നീ ഇരട്ട കുഞ്ഞുങ്ങളുടെ ആദ്യ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ഭര്‍ത്താവ് ഡാനിയല്‍ വെബറും മൂന്ന് കുട്ടികളും അടങ്ങുന്ന തന്റെ കുടുംബ ചിത്രമാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.തന്റെ ഏറെ നാളത്തെ ആഗ്രഹം സാഫല്യമായി എന്നായിരുന്നു കുഞ്ഞുങ്ങള്‍ ജനിച്ചപ്പോള്‍ താരം കുറിച്ചത്.

നിഷ വെബര്‍ കൗര്‍ വെബര്‍ എന്നായിരുന്നു ദത്തുപുത്രിയ്ക്ക് സണ്ണിയും ഭര്‍ത്താവ് ഡാനിയേലും ചേര്‍ന്ന് പേരിട്ടത്. നിഷയെ ദത്തെടുത്ത സണ്ണിയുടെ തീരുമാനത്തെ ബോളിവുഡ് താരങ്ങളും ഇന്ത്യ മുഴുവനും കൈയടിച്ച് അഭിനന്ദിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി പതിനൊന്നിനായിരുന്നു സണ്ണി ലിയോണിന്റെയും ഡാനിയേലിന്റെയും രക്തത്തില്‍ രണ്ട് ഇരട്ടക്കുട്ടികള്‍ പിറന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.