1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 31, 2015


കെ.ജെ.ജോണ്‍.

ഫിലാഡല്ഫി യ:വേള്ഡ്ണ പീസ്‌ മിഷന്‍ ചെയര്മാ്നും പ്രശസ്ത കുടുംബ പ്രേഷിതനും, പ്രമുഖ വചന പ്രഘോഷകനും, ജീവകാരുണ്യ പ്രവര്ത്ത കനും സംഗീതസംവിധായകനുമായ ശ്രീ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ഏകദിന കുടുംബ സെമിനാര്‍ 2015 ആഗസ്റ്റ്‌ 2 ഞായറാഴ്ച്ച രാവിലെ ഫിലാഡല്ഫിഷയ സെന്റ്‌ തോമസ്‌ ഇന്ത്യന്‍ ഓര്ത്തോ്ഡോക്സ് പള്ളിയിലെ വിശുദ്ധ കുര്ബാ്നയ്ക്കു ശേഷം നടത്തുന്നു.അമേരിക്കയിലെ വിവിധ ദേവാലയങ്ങളില്‍ നടന്ന കുടുംബ വിശുദ്ധികരണ ധ്യാനങ്ങള്ക്കുംന, ഹൂസ്റ്റണില്‍ നടന്ന മാര്ത്തോ മ്മ കണ്വെളന്ഷശനും ശേഷമാണ് ശ്രീ സണ്ണി സ്റ്റീഫന്‍ ഫിലാഡല്ഫികയായില്‍ എത്തിച്ചേരുന്നത്.
പരമസ്നേഹത്തിന്റെന ദൈവാനുഭവ ശാസ്ത്രം പണ്ഡിതരുടെ ചിന്തകളെപോലും അതിശയിപ്പിക്കുന്ന ഉള്ക്കാഹഴ്ചകൊണ്ടും ലാളിത്യം കൊണ്ടും അനുഭവ പാഠങ്ങള്‍ കൊണ്ടും സമ്പന്നമാക്കി സണ്ണി സ്റ്റീഫന്‍ നല്കുംന്ന ജീവിത സ്പര്ശിങയായ ധ്യാന ചിന്തകള്‍, അനേക കുടുംബങ്ങള്ക്ക് തിരിച്ചറിവിലേക്കും, സമാധാനത്തിലേക്കും, ദൈവകൃപയുടെ ആഴങ്ങളിലേക്കും കടക്കാന്‍ പ്രേരണയും പ്രത്യാശയും നല്കുലന്നു.ഈ വചനവിരുന്നില്‍ പങ്കെടുത്ത് ജീവിതത്തിന് ആത്മീയ ഉണര്വ്വും തലമുറകള്‍ അനുഗ്രഹീതമാകാനുള്ള അറിവും ആത്മാഭിഷേകത്തിന്റെി നിറവും നേടണമെന്ന് ഫിലാഡല്ഫി്യ സെന്ട്ഗ തോമസ്‌ ഇന്ത്യന്‍ ഓര്ത്തോിഡോക്സ് പള്ളി വികാരി റവ: ഫാ: എം.കെ.കുറിയാക്കോസ് അഭിപ്രായപ്പെട്ടു.

ജീവിതസ്പര്‍ശിയായ വചനവിരുന്നിലൂടെ സണ്ണി സ്റ്റീഫന്‍ നല്കുേന്ന സന്ദേശങ്ങളും,ഉത്തമ കുടുംബജീവിതത്തിനാവശ്യമായ അറിവുകളും, ജീവിതാനുഭവങ്ങള്‍ പങ്കുവച്ചു നല്കുനന്ന കരുത്തുള്ള പ്രബോധനങ്ങളും, 28 വര്ഷജത്തെ ഫാമിലി കൌണ്സ്ലിംഗ് അനുഭവത്തോടെ നല്കുതന്ന ജീവിത പാO ങ്ങളും ഒരിക്കലും മറക്കാനാവാത്ത ആത്മീയ അനുഭവങ്ങളായാതിനാല്‍ ഈ അവസരം നഷ്ടപ്പെടുത്താതെ എല്ലാവരും പങ്കെടുക്കണമെന്നും റവ: ഫാ: കുരിയാക്കോസച്ചന്‍ അഭിപ്രായപെട്ടു.

അമേരിക്കയിലെ ന്യൂയോര്ക്ക് ‌, ന്യൂജേഴ്സി, ഡാലസ്, ചിക്കാഗോ,ഹൂസ്റ്റണ്‍, ലോസാന്ജലലസ് എന്നിവിടങ്ങളിലെ സന്ദര്ശ്നങ്ങള്ക്ക്െ‌ ശേഷമാണ് സണ്ണി സ്റ്റീഫന്‍ ഫിലാഡല്ഫി്യായില്‍എത്തിച്ചേരുന്നത്. തുടര്ന്ന് ആഗസ്റ്റ്‌ 9 ഞായറാഴ്ച ന്യൂയോര്ക്ക് ‌ വൂഡ്സൈഡ് സെന്റ്‌. മേരീസ്‌ ഓര്ത്തോ്ഡോക്സ് പള്ളിയിലുള്ള ധ്യാനത്തിലും ശ്രീ സണ്ണി സ്റ്റീഫന്‍ പങ്കെടുക്കുന്നതയിരിക്കും.
കൂടുതല്‍ വിവരങ്ങള്ക്ക് : റവ: ഫാ: എം.കെ.കുറിയാക്കോസ് (201-681-1078)
റവ: ഫാ: ജോണ്‍ തോമസ്‌ (516) 328 2977; സണ്ണി സ്റ്റീഫന്‍ : (516) 225 8659

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.