1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 11, 2019

സ്വന്തം ലേഖകന്‍: സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാറിനു മുന്നില്‍ ഹാജരാകാന്‍ കര്‍ണാടയിലെ ആറ് വിമത എം.എല്‍.എമാര്‍ ബെംഗളുരുവിലെത്തി. മുംബൈയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് ഇവര്‍ ബെംഗളുരു വിമാനത്താവളത്തിലെത്തിയത്. രാജി സമര്‍പ്പിക്കാന്‍ ആറു മണിക്കു മുമ്പ് സ്പീക്കറെ കാണണമെന്നാണ് ഇവരടക്കമുള്ള പത്ത് എം.എല്‍.എമാരോട് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനിടെ നാളെ നിയമസഭയില്‍ ഹാജരാകണമെന്ന് കാട്ടി എം.എല്‍.എമാര്‍ക്ക് കോണ്‍ഗ്രസ് വിപ്പ് നല്‍കി. ധനവിനിയോഗ ബില്‍ പാസാക്കാന്‍ സഭയില്‍ എം.എല്‍.എമാരുണ്ടാകണമെന്ന് കാണിച്ചാണ് വിപ്പ് നല്‍കിയിരിക്കുന്നത്.

അതേസമയം, എം.എല്‍.എമാരുടെ രാജി സംബന്ധിച്ച് ഇന്ന് തീരുമാനമില്ലെന്ന് സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാര്‍ അറിയിച്ചു. സുപ്രീം കോടതി നിര്‍ദേശിച്ച പ്രകാരം എം.എല്‍.എമാര്‍ തനിക്കു മുന്നില്‍ നേരിട്ട് ഹാജരാകട്ടെയെന്നും ആദ്യം അയോഗ്യതയാണ് പരിശോധിക്കുകയെന്നും രമേശ് കുമാര്‍ പറഞ്ഞു. അതേസമയം, രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള സമയം നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

സ്പീക്കര്‍ തങ്ങളുടെ രാജി സ്വീകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി പത്ത് വിമത എം.എല്‍.എമാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇന്ന് വൈകീട്ട് ആറു മണിക്കുമുമ്പ് സ്പീക്കര്‍ക്കു മുന്നില്‍ ഹാജരാകാനാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ഇവരോട് ആവശ്യപ്പെട്ടത്.

സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാര്‍ രാജി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി 10 വിമത എം.എല്‍.എമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ണ്ണായക ഉത്തരവ്. വൈകീട്ട് ആറ് മണിക്ക് മുന്‍പ് എം.എല്‍.എമാര്‍ക്ക് സ്പീക്കറെ കാണാം. അതിന് സ്പീക്കറും അവസരമൊരുക്കണം. രാജി കൈപ്പറ്റണം. പറയാനുള്ളത് കേള്‍ക്കണം. ശേഷം ഇന്ന് തന്നെ എം.എല്‍.എമാരുടെ രാജിയില്‍ തീരുമാനമെടുത്ത് നാളെയത് കോടതിയെ അറിയിക്കുകയും വേണമെന്ന് ചീഫ് ജസ്റ്റിസ് രഞജന്‍ ഗഗോയ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. എം.എല്‍.എമാര്‍ക്ക് മതിയായ സുരക്ഷ ഒരുക്കാന്‍ ഡി.ജി.പിക്കും നിര്‍ദ്ദേശം നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല