1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 11, 2018

സ്വന്തം ലേഖകന്‍: ഇഷ്ടമുള്ള ലിംഗത്തില്‍ നിന്ന് പങ്കാളിയെ തിരഞ്ഞെടുക്കാന്‍ വ്യക്തികള്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി; സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമെന്നതിന്റെ നിയമ സാധുത പരിശോധിക്കും. ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം ഭരണഘടന ഉറപ്പ് നല്കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് ഹാദിയ കേസില് സുപ്രിം കോടതി വ്യക്തമാക്കിയിട്ടുണ്ട് എന്നും ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി. സ്വവര്ഗരതി നിയമപരമാക്കണമെന്ന ഹര്ജി പരിഗണിക്കവെയാണ് ഹാദിയ കേസുമായി ബന്ധപ്പെടുത്തി കോടതി പരാമര്ശം.

അതേസമയം, സ്വവര്ഗരതി ക്രിമിനല് കുറ്റകരമാകുന്ന വകുപ്പിന്റെ നിയമസാധുത മാത്രമേ പരിശോധിക്കൂ എന്നും മറ്റു കാര്യങ്ങളിലേക്ക് കടക്കില്ലെന്നും കോടതി വ്യക്തമാക്കി. സ്വകാര്യത മൗലിക അവകാശമാണെന്ന ഒന്പതംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി പ്രകാരം സ്വവര്ഗ രതി ക്രിമിനല് കുറ്റം അല്ലാതായെന്ന് ഹര്ജിക്കാര് വാദിച്ചു. ഇതിനോടൊപ്പം തന്നെ സ്വവര്ഗ പങ്കാളികള് തമ്മിലുള്ള വേര്പിരിയല്, നഷ്ടപരിഹാരം, ദത്തെടുക്കല് എന്നീ വിഷയങ്ങളില് കൂടി കോടതി തീരുമാനം പറയണം.

എന്നാല് ഇന്ത്യന് ശിക്ഷ നിയമം 377 ആം വകുപ്പിന്റെ നിയമസാധുത മാത്രമേ പരിശോധിക്കൂ എന്ന് കോടതി വ്യക്തമാക്കി. മറ്റു വിഷയങ്ങള് ഭരണഘടനാ ബെഞ്ചിന്റെ പരിഗണനാ വിഷയങ്ങള്ക്ക് പുറത്താണെന്ന് കേന്ദ്രവും നിലപാടെടുത്തു. കേസില് ഇതുവരെയും കേന്ദ്രം നിലപാട് വ്യക്തമാക്കിയിട്ടില്ല. അതേസമയം, ഇഷ്ടമുള്ള പങ്കാളിയെ തെരഞ്ഞെടുക്കാന് എല്ലാവര്ക്കും അധികാരമുണ്ടെന്ന് ഹാദിയ കേസില് വിധിച്ചുട്ടുണ്ടെന്ന് ബെഞ്ചില് അംഗമായ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് പറഞ്ഞു. പങ്കാളി സ്വന്തം ലിംഗത്തില് നിന്നോ എതിര് ലിംഗത്തില് നിന്നോ ആകാമെന്നും ജീവിക്കാനുള്ള അവകാശത്തില് ഇക്കാര്യങ്ങള് ഉള്‌പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.