1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 24, 2016

സ്വന്തം ലേഖകന്‍: സുരേഷ് ഗോപിയുടെ രാജ്യസഭാംഗത്വത്തിന് രാഷ്ട്രപതിയുടെ പച്ചക്കൊടി. സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവരുടെ രാജ്യസഭാംഗത്വത്തിന് കഴിഞ്ഞ ദിവസം രാഷ്ട്രപതി അംഗീകാരം നല്‍കി. സര്‍ക്കാര്‍ പട്ടിക സമര്‍പ്പിച്ച ഉടന്‍ തന്നെ രാഷ്ട്രപതി അംഗീകാരം നല്‍കുകയായിരുന്നു.

സുരേഷ് ഗോപി, മുന്‍ ക്രിക്കറ്റര്‍ സവജ്യോത് സിങ് സിദ്ധു, ബോക്‌സിങ് താരം മേരി കോം, ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി, മാധ്യമപ്രവര്‍ത്തകന്‍ സ്വപന്‍ ഗുപ്ത, സാമ്പത്തിക വിദഗ്ദ്ധന്‍ നരേന്ദ്ര ജാദവ് എന്നിവരുടെ രാജ്യസഭാംഗത്വത്തിനാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയിരിക്കുന്നത്.

കലാകാരന്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് സുരേഷ് ഗോപിയുടെ പേര് കേന്ദ്രം നിര്‍ദേശിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് സുരേഷ് ഗോപിയുടെ പേര് രാഷ്ട്രപതിയ്ക്ക് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.