1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2018

സ്വന്തം ലേഖകന്‍: അതിര്‍ത്തി കടന്നുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ ഇന്ത്യന്‍ സൈന്യത്തിന് തുണയായത് പുലിമൂത്രമെന്ന് വെളിപ്പെടുത്തല്‍. 2016ല്‍ പാക് അതിര്‍ത്തി കടന്ന് നടത്തിയ മിന്നലാക്രമണത്തില്‍ നായകളില്‍ നിന്ന് രക്ഷപ്പെടാനായി ഇന്ത്യന്‍ സൈന്യം പുലിയുടെ മലവും മൂത്രവും ഉപയോഗിച്ചിരുന്നതായി മുന്‍ കരസേന കമാന്‍ഡര്‍ രാജേന്ദ്ര നിമ്പോര്‍ക്കര്‍ ആണ് വ്യക്തമാക്കിയത്.

സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുന്ന സമയത്ത് പട്ടികളെ അവിടെ നിന്ന് നീക്കാനായിട്ടായിരുന്നു സൈന്യം പുലിയുടെ സഹായം തേടിയത്. അക്രമണം നടത്താന്‍ ഉദ്ദേശിച്ച സ്ഥലത്ത് പട്ടികള്‍ വളരെ അധികമായിരുന്നു. സൈനികരെ കാണുമ്പോള്‍ പട്ടികള്‍ കുരച്ചാല്‍ ആക്രമണത്തെ പ്രതികൂലമായി ബാധിക്കും എന്ന് ഭയപ്പെട്ടിരുന്നു. എന്നാല്‍ ഈ മേഖലയിലെ പട്ടികളെ പുലികള്‍ അക്രമിക്കാറുണ്ടെന്ന് കണ്ടെത്തിയതൊടെ പട്ടികളെ അകറ്റി നിര്‍ത്താനായി പുലിയുടെ മൂത്രവും മലവും അവിടെ തളിക്കുകയായിരുന്നു.

ഇതോടെ പുലിയെ ഭയന്ന് പട്ടികള്‍ അവിടെ നിന്നും മാറിയെന്ന് നിമ്പോര്‍കര്‍ പറഞ്ഞു. അന്നത്തെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ പാക് അധീനതയിലുള്ള മൂന്ന് കേന്ദ്രങ്ങള്‍ തകര്‍ക്കുകയും 29 തീവ്രവാദികളെ കൊല്ലുകയും ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.