1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 29, 2017

 

സ്വന്തം ലേഖകന്‍: നടന്‍ സൂര്യ മതം മാറിയതായി സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം, വിശദീകരണവുമായി പിആര്‍ ടീം. സിങ്കം ടുവിന്റെ ചിത്രീകരണ വീഡിയോ ഉപയോഗിച്ചുള്ള വ്യാജ പ്രചാരണമാണ് ഇതെന്ന് സൂര്യയുടെ പി ആര്‍ ടീം വ്യക്തമാക്കി. സൂര്യ ഇസ്ലാം മതത്തിലേക്ക് മാറിയതായി ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹം മസ്ജിദില്‍ നില്‍ക്കുന്ന വീഡിയോ ആധാരമാക്കിയാണ് ഇത്തരമൊരു പ്രചരണം നടക്കുന്നത്.

ചിലരിലെങ്കിലും ആശയക്കുഴപ്പം സൃഷ്ടിച്ചതും ഈ വീഡിയോ ആണ്. സിങ്കം രണ്ടാം ഭാഗം ആന്ധ്രയിലെ കടപ്പയില്‍ ചിത്രീകരിച്ചപ്പോള്‍ ചിത്രീകരിച്ചതാണ് ഈ വീഡിയോ. ഏ ആര്‍ റഹ്മാന്റെ ക്ഷണപ്രകാരം സൂര്യ ലൊക്കേഷന് അടുത്തുള്ള പള്ളി സന്ദര്‍ശിച്ചിരുന്നു. അവിടെ വച്ചുള്ള പ്രാര്‍ത്ഥനാ വേളയിലാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. സാമാന്യം പഴയ വീഡിയോ ആണിത്.

സൂര്യ ഇസ്ലാം മതം സ്വീകരിച്ചിട്ടില്ല. അത്തരത്തിലുള്ള വാര്‍ത്തകള്‍ വ്യാജമാണെന്നും സൂര്യയുടെ പി ആര്‍ ടീം പുറത്തുവിട്ട വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കുന്നു. വിഗ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിലാണ് സൂര്യ ഇപ്പോള്‍. സിങ്കം ത്രീയാണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

നേരത്തെ, യേശുദാസ് ഹിന്ദു മതത്തില്‍ ചേര്‍ന്നെന്നും മഞ്ജു വാര്യര്‍ ഇസ്ലാമായെന്നും ജെനിലീയ ഡിസൂസ ഇസ്ലാം വിശ്വാസിയായെന്നുമൊക്കെ പല ഘട്ടങ്ങളിലായി പ്രചരിച്ചിരുന്നു. അന്തരിച്ച ബോളിവുഡ് താരം ഓം പുരിയ്‌ക്കെതിരെയും ഇത്തരത്തിലുള്ള വ്യാജ പ്രചരണമുണ്ടായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.