1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2017

സ്വന്തം ലേഖകന്‍: സുഷമ സ്വരാജിന്റെ അമേരിക്കന്‍ സന്ദര്‍ശനം തുടങ്ങി, ഉഭയകക്ഷി ചര്‍ച്ചകളിലും യുഎന്‍ സമ്മേളനത്തിനുലും പങ്കെടുക്കും. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് തിങ്കളാഴ്ചയാണ് അമേരിക്കയില്‍ എത്തിയത്. സുഷമയെ പ്രതിനിധീകരിച്ച് ഉന്നതതല ഉദ്യോഗസ്ഥ സംഘവും ഒപ്പമുണ്ട്. ഏഴ് ദിവസം നീണ്ടു നില്‍ക്കുന്ന ചര്‍ച്ചയില്‍ അമേരിക്കന്‍, ജാപ്പനീസ് പ്രതിനിധികളുമായിട്ടാണ് സുഷമ പ്രധാനമായും ചര്‍ച്ചകള്‍ നടത്തുന്നത്.

ഇരുപതോളം ഉഭയകക്ഷി ചര്‍ച്ചകളാണ് വരും ദിവസങ്ങളില്‍ സുഷമ നടത്താന്‍ പോകുന്നത്. ഇതിനു പുറമെ യുഎന്നിന്റെ എഴുപത്തിരണ്ടാമത്തെ ജെനറല്‍ അസംബ്ലിയില്‍ സുഷമ ഇന്ത്യയെ പ്രതിനിധീകരിക്കും. ഭീകരവാദം, അഭയാര്‍ത്ഥി പ്രവാഹം, ജെഇഎം തലവ് മസൂദ് അസര്‍, കാലാവസ്ഥ വ്യതിയാനം എന്നിവയെക്കുറിച്ചും അവര്‍ ചര്‍ച്ചകള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഭീകരവാദത്തിനെതിരെ ചേരുന്ന ചര്‍ച്ചയിലും സുഷമ പങ്കെടുക്കും. ഉത്തര കൊറിയുടെ ആണവ പരീക്ഷണങ്ങളെക്കുറിച്ചും ലോകത്ത് അവര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ചര്‍ച്ചകള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. അടുത്തിടെ ഉത്തര കൊറിയ ജപ്പാനു മുകളിലൂടെ ദീര്‍ഘദൂര മിസൈല്‍ പറത്തിയിരുന്നു.

ടുണീഷ്യ, ഭൂട്ടാന്‍, ഡെച്ച്, ലാത്‌വിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളും ഉഭയകക്ഷി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്. 193 അംഗ യു.എന്‍ പൊതുസഭയുടെ വാര്‍ഷികയോഗം ഈ ആഴ്ച ആരംഭിക്കാനിരിക്കെ ഇറാന്റേയും ഉത്തര കൊറിയയുടേയും ആയുധ പരീക്ഷണങ്ങള്‍ മുഖ്യ ചര്‍ച്ചാ വിഷയങ്ങള്‍ ആകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യു.എന്നില്‍ ട്രംപ് നടത്താന്‍ പോകുന്ന കന്നിപ്രഭാഷണത്തില്‍ ഇരു രാജ്യങ്ങള്‍ക്ക് എതിരേരും രൂക്ഷമായ നിലപാടുകളും പരാമര്‍ശങ്ങളും ഉണ്ടാകുമെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.