1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 28, 2016

സ്വന്തം ലേഖകന്‍: പാകിസ്താന്‍ കശ്മീര്‍ കിനാവു കാണണ്ട, യുഎന്നില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് സുഷമ സ്വരാജിന്റെ പ്രസംഗം. ഉറി ആക്രമണത്തില്‍ പാകിസ്താന് മറുപടി പറയുകയായിരുന്നു യുഎന്നില്‍ വിദേശകാര്യ മന്ത്രി. ഭീകരത മനുഷ്യാവകാശ ലംഘനമാണെന്ന് സുഷമാ സ്വരാജ് പറഞ്ഞു. നിരപധാരികളെ കൊന്നാടുക്കുന്നത് അംഗീകരിക്കാനാകില്ല. ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്. അത് ഇല്ലാതാക്കാനുള്ള പാകിസ്താന്റെ ശ്രമം വിലപ്പോകില്ല.

സംഘര്‍ഷത്തിലൂടെ ഇന്ത്യയുടെ ഏതെങ്കിലും ഭാഗം സ്വന്തമാക്കാമെന്ന് പാകിസ്താന്‍ കരുതുന്നുണ്ടെങ്കില്‍ അത് നടക്കില്ല. തീവ്രവാദത്തിനെതിരെ പോരാടാന്‍ തയ്യാറല്ലാത്ത രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്നും അവര്‍ പറഞ്ഞു. പാകിസ്താനുമായി അടുക്കാന്‍ ?ശ്രമിച്ചപ്പോ?ഴെല്ലാം തിരികെ ലഭിച്ചത് ഭീകരതയാണ്. തീവ്രവാദത്തിന്റെ വിത്ത് വിതയക്കുന്നവര്‍ക്ക് കയ്‌പ്പേറിയ വിളവാണ് ലഭിക്കുന്നത്.

ഉറി, പഠാന്‍കോട്ട് ഭീകരാക്രമണവും ബലൂചിസ്ഥാന്‍ വിഷയവും സുഷമ യുഎന്നില്‍ ഉന്നയിച്ചു. ഭീകരത മനുഷ്യാവകാശങ്ങളുടെ വലിയ ലംഘനമാണ്. ഭീകരവാദത്തിനും ഭീകരര്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നത് ആരാണ്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് അഫ്ഗാനിസ്ഥാനില്‍ ഉന്നയിച്ചതും ഇതേ ചോദ്യമായിരുന്നു. ഭീകരര്‍ക്ക് അഭയം നല്‍കുന്നത് ആരാണ്? ബലൂചിസ്ഥാനിലെ ക്രൂരതകളെക്കുറിച്ച് പാക്കിസ്ഥാന്‍ ആത്മപരിശോധന നടത്തണം. ഇതിനുള്ള ജീവിച്ചിരിക്കുന്ന തെളിവാണ് ബഹാദുര്‍ അലി.

പാക്കിസ്ഥാന്റെ പേരെടുത്തു പറഞ്ഞായിരുന്നു സുഷമയുടെ പ്രസംഗം. കശ്മീര്‍ പ്രശ്‌നം മാത്രം ഉയര്‍ത്തി പ്രസംഗിച്ച പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫിനുള്ള മറുപടി കൂടിയായിരുന്നു സുഷമയുടെ വാക്കുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.