1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2017

സ്വന്തം ലേഖകന്‍: പാകിസ്താന്‍ ഭീകരരെ നിര്‍മിച്ച് കയറ്റുമതി ചെയ്യുന്ന ഭീകര രാഷ്ട്രം, യുഎന്‍ പൊതുസഭയില്‍ പാകിസ്താനെ കടന്നാക്രമിച്ച് സുഷമ സ്വരാജ്, നവംബറില്‍ നടക്കാനിരിക്കുന്ന സാര്‍ക് ഉച്ചകോടി ത്രിശങ്കുവില്‍. ഇന്ത്യ ഡോക്ടര്‍മാരേയും എഞ്ചിനിയര്‍മാരേയും ശാസ്ത്രജ്ഞരേയും സൃഷ്ടിക്കുമ്പോള്‍ പാകിസ്ഥാന്‍ ഭീകരരരെ സൃഷ്ടിച്ച് കയറ്റി അയക്കുകയാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ യുഎന്‍ പൊതുസഭയില്‍ സാര്‍ക്ക് അംഗരാജ്യങ്ങളുടെ യോഗത്തില്‍ സംസാരിക്കവെയായിരുന്നു സുഷമാ സ്വരാജിന്റെ കടുത്ത പ്രയോഗങ്ങള്‍.

അതിനിടെ സാര്‍ക്ക് ഉച്ചകോടിയ്ക്ക് അനുയോജ്യമായ അന്തരീക്ഷമല്ലെന്ന് പാകിസ്ഥാന്‍ ഒഴികെയുള്ള അംഗരാജ്യങ്ങള്‍ നിലപാടെടുത്തതോടെ ഉച്ചകോടി നടത്താനുള്ള പാക് ശ്രമങ്ങള്‍ക്ക് വീണ്ടും തിരിച്ചടിയായി. ഇന്ത്യ ദാരിദ്ര്യത്തിനെതിരെ പോരാടുമ്പോള്‍ ഇന്ത്യക്കെതിരെ പോരാടുകയാണ് പാകിസ്ഥാന്‍. ജിഹാദികളെയുണ്ടാക്കി കയറ്റി അയക്കുന്ന ഫാക്ടറിയാണ് പാകിസ്ഥാന്‍. ഇന്ത്യ ഹൈടെക്ക് സൂപ്പര്‍ പവറായപ്പോള്‍ പാകിസ്ഥാന്‍ ഭീകര രാഷ്ട്രമായി എന്നിങ്ങനെ പോകുന്നു സുഷമയുടെ കടന്നാക്രമണം. ഇന്ത്യപാകിസ്ഥാന്‍ പ്രശ്‌ന പരിഹാരത്തിന് മൂന്നാമതൊരു ഇടപെടല്‍ ആവശ്യമില്ലെന്നായിരുന്നു കശ്മീരിലേക്ക് യുഎന്‍ ദൂതനെ അയക്കണമെന്ന് പറഞ്ഞ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷാഹിദ് അബ്ബാസിക്ക് സുഷമ സ്വരാജ് നല്‍കിയ മറുപടി.

ഭീകരര്‍ക്ക് നല്‍കുന്ന പണം രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കണമെന്നും സുഷമ പറഞ്ഞു. ഭീകരതയ്‌ക്കെതിര എല്ലാ രാജ്യങ്ങളും ഉടമ്പടിയുണ്ടാക്കണമെന്നും സുഷമ ആവശ്യപ്പെട്ടു.
സാര്‍ക്ക് ഉച്ചകോടിക്ക് നുയോജ്യമായ അന്തരീക്ഷമില്ലെന്ന് പാകിസ്ഥാന്‍ ഒഴികെയുള്ള രാജ്യങ്ങള്‍ ന്യൂയോര്‍ക്കില്‍ നടന്ന യോഗത്തില്‍ നിലപാടെടുത്തു. ഇതോടെ ഈ വര്‍ഷം നവംബറില്‍ സാര്‍ക്ക് ഉച്ചകോടി നടത്താനുള്ള പാകിസ്ഥാന്‍ നീക്കം പ്രതിസന്ധിയിലായി. ഉച്ചകോടി നടത്താന്‍ ഇന്ത്യയ്ക്ക് താല്പര്യമില്ല എന്ന സൂചനയാണ് സുഷമ സ്വരാജ് നല്‍കിയത്.

നേരത്തെ പാക്കിസ്ഥാന്‍ ഇപ്പോള്‍ ‘ടെററിസ്ഥാന്‍’ ആണെന്ന് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഇന്ത്യ വിമര്‍ശിച്ചിരുന്നു. ചരിത്രപരമായി നോക്കിയാല്‍ ഭീകരവാദത്തിന്റെ ഭൂമിശാസ്ത്രപരമായ പര്യായമായി പാക്കിസ്ഥാന്‍ മാറി. ശുദ്ധമായ ഭീകരതയാണ് അവര്‍ ഉത്പാദിക്കുന്നത്. ആഗോള തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും കയറ്റുമതി ചെയ്യുകയുമാണ് പാക്കിസ്ഥാനെന്നും യുഎന്നില്‍ സംസാരിച്ച ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഈനം ഗംഭീര്‍ വിമര്‍ശിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.