1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2016

സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്ക് വോട്ടവകാശം, തെരഞ്ഞെടുപ്പു കമ്മീഷന്‍ ശുപാര്‍ശ എത്രയും വേഗം നടപ്പാക്കുമെന്ന് സുഷമ സ്വരാജ്. ജനുവരിയില്‍ നടക്കുന്ന പ്രവാസി സമ്മേളനത്തില്‍ ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. പ്രവാസി വോട്ടവകാശത്തിന് അനുകൂലമായ തെരഞ്ഞെടുപ്പു കമീഷന്‍ ശിപാര്‍ശ കഴിയുംവേഗം നടപ്പാക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഡോ. ഷംസീര്‍ വയലിലിനെ അറിയിച്ചു.

പ്രവാസി വോട്ടവകാശ പ്രശ്‌നത്തില്‍ ഷംസീര്‍ വയലില്‍ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഒരു കോടിയില്‍പരം വരുന്ന പ്രവാസികളുടെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ബന്ധപ്പെട്ട എല്ലാവരുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു വരുകയാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. വിദേശത്തെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നത്.

യു.എ.ഇയിലെ ഇന്ത്യന്‍ നഴ്‌സുമാരുടെ വിഷയത്തില്‍ ഗുണപരമായ മാറ്റമുണ്ടാക്കാന്‍ സാധിച്ചു. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രവാസി സമൂഹവുമായി ചേര്‍ന്ന് വിദേശകാര്യ മന്ത്രാലയം പ്രവര്‍ത്തിക്കും. ഏറ്റവും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം ഉണ്ടാക്കുന്നതിന് ശ്രമിക്കുമെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.