1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 16, 2015


സിറിയക് പി ജോര്‍ജ്

സ്വാന്‍സിയിലെ ജനകീയ മലയാളി സംഘടനയായ സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ പത്താമത് വാര്‍ഷികവും ഓണാഘോഷവും ഓഗസ്റ്റ് 30ന് ഞായറാഴ്ച്ച പോണ്‍റ്റിലിവ് വില്ലേജ് ഹാളില്‍ നടക്കും. രണ്ട് മണിക്ക് അത്തപ്പൂക്കള മത്സരത്തോടെയാണ് പരിപാടിയുടെ ആരംഭം. തുടര്‍ന്ന് വടംവലിയും ഓണസദ്യയും ഉണ്ടായിരിക്കും. വൈകിട്ട് ആറു മണിയോടെ മാവേലിയെ സ്വീകരിച്ച ശേഷം ഗ്രേസ് മെലഡീസ് മ്യൂസിക് ബാന്‍ഡും അസോസിയേഷനും സംയുക്തമായി അവതരിപ്പിക്കുന്ന നിറസന്ധ്യ ഉണ്ടായിരിക്കുന്നതാണ്. തിരുവാതിരകളി, വള്ളംകളി, നൃത്തം, ഓണപ്പാട്ട്, കോമഡി സ്‌കിറ്റ്, ഗാനമേള എന്നിവ ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

സ്റ്റീഫന്‍ ഉലഹന്നാന്‍ 07864161361
സിറിയക് പി ജോര്‍ജ് 07773454387

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.