1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2016

സ്വന്തം ലേഖകന്‍: ഇന്‍ഫോസിസ് ജീവനക്കാരി സ്വാതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി രാംകുമാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തു, കൊലക്കു പിന്നില്‍ പോലീസെന്ന് രാംകുമാറിന്റെ അഭിഭാഷകന്‍. ചെന്നൈയിലെ പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് രാംകുമാര്‍ ജീവനൊടുക്കിയത്.

വൈദ്യുത കമ്പി കടിച്ച് സ്വയം വൈദുതാഘാതം ഏല്‍പ്പിച്ച് ജീവനൊടുക്കുകയായിരുന്നു. രാംകുമാറിനെ നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാംകുമാറിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് വി.സി.കെ നേതാവ് തോല്‍ തിരുമാവളന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ജൂണ്‍ 24ന് പുലര്‍ച്ചെ 6.30ന് ആണ് ചെന്നൈയിലെ നുങ്കംപാക്കം റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് സ്വാതിയെ രാംകുമാര്‍ കൊലപ്പെടുത്തിയത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് രാംകുമാറിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. ഒരാഴ്ചയ്ക്ക് ശേഷം തിരുനെല്‍വേലിയില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്.

അതേസമയം രാംകുമാറിനെ പോലീസാണ് കൊന്നതെന്ന് രാംകുമാറിന്റെ അഭിഭാഷകനായ രാംരാജ് ആരോപിച്ചു. ആത്മഹത്യാ പ്രവണത പ്രകടിപ്പിച്ചിരുന്ന വ്യക്തിയല്ല രാംകുമാറെന്ന് അഭിഭാഷകന്‍ പറഞ്ഞു. ഇന്നലെയും രാംകുമാറുമായി താന്‍ സംസാരിച്ചിരുന്നതാണ്. ജാമ്യം ലഭിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു രാംകുമാര്‍ എന്നും അഭിഭാഷന്‍ കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.