1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 29, 2016

സ്വന്തം ലേഖകന്‍: ഒരു ലക്ഷത്തോളം അഭയാര്‍ഥികളെ പുറത്താക്കാനുള്ള തീരുമാനവുമായി സ്വീഡന്‍, മറ്റു യൂറോപ്യന്‍ രാജ്യങ്ങളും കടുത്ത നടപടികളിലേക്കെന്ന് സൂചന. രാജ്യത്ത് ചേക്കേറിയ ഒരു ലക്ഷത്തോളം അഭയാര്‍ഥികള്‍ നല്‍കിയ അപേക്ഷകള്‍ നിരസിച്ചതായും ഇവരെ നാടുകടത്തുന്നതിനുള്ള നിര്‍ദേശം പൊലീസിനും ബന്ധപ്പെട്ട അധികൃതര്‍ക്കും നല്‍കിയതായും സ്വീഡന്‍ ആഭ്യന്തരമന്ത്രി ആന്‍ഡേഴ്‌സ് യെമാന്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം രാജ്യത്ത് 16,3000 അഭയാര്‍ഥികള്‍ എത്തിയിരുന്നു. ഇതുവരെയായി 45 ശതമാനം അപേക്ഷകള്‍ തള്ളിക്കഴിഞ്ഞു. ഇത്രയും അഭയാര്‍ഥികളെ ഉള്‍കൊള്ളാന്‍ ആവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വീഡിഷ് ഭരണകൂടം അഭയാര്‍ഥികള്‍ക്കു നേരെ കടുത്ത നീക്കത്തിന് മുതിരുന്നത്. ഈ വര്‍ഷം ജനുവരിയില്‍ സ്വീഡന്‍ നടപ്പിലാക്കിയ നിയന്ത്രണങ്ങള്‍ മൂലം അഭയാര്‍ഥികളുടെ വരവ് വന്‍തോതില്‍ കുറഞ്ഞിരുന്നു.

യുദ്ധം തകര്‍ത്ത സിറിയ, ഇറാഖ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മരണം പതിയിരിക്കുന്ന കടലിടിക്കിലുടെയാണ് അഭയംതേടി ഗ്രീസിന്റെയും സ്വീഡന്റെയും അതിര്‍ത്തികളിലെത്തുന്നത്. യു.എന്നിന്റെ കണക്കനുസരിച്ച് 46000 ത്തിലേറെ പേരാണ് കഴിഞ്ഞവര്‍ഷം ഗ്രീസില്‍ എത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.