TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 4, 2018

സ്വന്തം ലേഖകന്‍: സിറിയയിലെ കുരുന്നു ജീവനുകളുടെ കുരുതി തടയുന്ന കാര്യത്തില്‍ എല്ലാ രാജ്യങ്ങളും തികഞ്ഞ പരാജയം; രൂക്ഷ വിമര്‍ശനവുമായി യുഎന്‍. ‘സിറിയയിലെ സാധാരണക്കാര്‍ക്കു സഹായമെത്തിക്കാന്‍ ഞങ്ങള്‍ക്കു പിന്തുണ നല്‍കുന്ന കാര്യത്തില്‍ എല്ലാ രാജ്യങ്ങളും തികഞ്ഞ പരാജയമാണ്,’ യുഎന്‍ പ്രതിനിധി ജാന്‍ എഗെലന്‍ഡ് തുറന്നടിച്ചു. 11 ദിവസമായി തുടരുന്ന ബോംബാക്രമണത്തില്‍ സിറിയയിലെ കിഴക്കന്‍ ഗൂട്ട തകര്‍ന്നു തരിപ്പണമായ സാഹചര്യത്തിലാണ് അംഗരാജ്യങ്ങള്‍ക്കു നേരെ യുഎന്നിന്റെ രൂക്ഷവിമര്‍ശനം.

കുരുന്നുകള്‍ ഉള്‍പ്പെടെ നൂറുകണക്കിനു പേരാണു മരിച്ചുവീഴുന്നത്. എന്നിട്ടും ഗൂട്ടായില്‍ സഹായമെത്തിക്കാനാകുന്നില്ല. വിമതസേനയുടെ അവസാന ശക്തികേന്ദ്രമായ കിഴക്കന്‍ ഗൂട്ടാ പിടിച്ചെടുക്കാന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിന്റെ നേതൃത്വത്തിലുള്ള സിറിയന്‍ സൈന്യം തീവ്രശ്രമത്തിലാണ്. ഈ പോരാട്ടത്തിനിടെ മേഖലയില്‍ കുടുങ്ങിക്കിടക്കുന്നതാകട്ടെ നാലു ലക്ഷത്തോളം ജനങ്ങളും. ഇവരില്‍ എത്രപേര്‍ ജീവനോടെയുണ്ടെന്നു പോലും അറിയില്ല.

റഷ്യന്‍ പിന്തുണയോടെയാണ് സിറിയന്‍ സൈന്യത്തിന്റെ പോരാട്ടം. ദിവസവും അഞ്ചു മണിക്കൂര്‍ നേരത്തേക്ക് റഷ്യ വെടിനിര്‍ത്തലും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനെയും രൂക്ഷമായ ഭാഷയിലാണ് യുഎന്‍ വിമര്‍ശിച്ചത്. സാധാരണക്കാരെ യുദ്ധമേഖലയില്‍ നിന്നു രക്ഷപ്പെടുത്താനും അവിടേക്ക് മരുന്നുകളും മറ്റു സഹായങ്ങളും എത്തിക്കാനും അഞ്ചു മണിക്കൂര്‍ കൊണ്ട് എങ്ങനെ സാധിക്കുമെന്നാണ് യുഎന്നിന്റെ ചോദ്യം.

യുഎന്നിന്റെ 43 ട്രക്കുകളാണ് കിഴക്കന്‍ ഗൂട്ടായിലേക്കു സിറിയയുടെ യാത്രാനുമതി കാത്ത് കിടക്കുന്നത്. ഇവ തിരിച്ചു വരുന്ന മുറയ്ക്ക് ചരക്കുകള്‍ നിറയ്ക്കാന്‍ തക്കവിധം സംഭരണശാലകളിലും വിഭവങ്ങളും മരുന്നുകളും ഉള്‍പ്പെടെ ശേഖരിച്ചിട്ടുണ്ട്. മേഖലയില്‍ 30 ദിവസം നീളുന്ന വെടിനിര്‍ത്തലിനു വേണ്ടിയുള്ള ശ്രമങ്ങളും യുഎന്‍ നടത്തുന്നുണ്ട്. ഇതു സംബന്ധിച്ച് യുഎന്‍ സുരക്ഷാകൗണ്‍സില്‍ ശനിയാഴ്ച പ്രമേയവും പാസാക്കിയിരുന്നു. എന്നാല്‍ അതിനു പിന്നാലെ ഗുട്ടായിലെ രണ്ട് ആശുപത്രികള്‍ വിമതര്‍ ബോംബിട്ടു തകര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

പായ്‌വഞ്ചിയിലുള്ള ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ മലയാളി നാവികന്‍ അഭിലാഷ് ടോമി അപകടത്തില്‍പ്പെട്ടതായി സൂചന; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
പായ്‌വഞ്ചിയിലുള്ള ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ മലയാളി നാവികന്‍ അഭിലാഷ് ടോമി അപകടത്തില്‍പ്പെട്ടതായി സൂചന; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
റഫാല്‍ ഇടപാടില്‍ റിലയന്‍സിനെ പങ്കാളിയാക്കാന്‍ ശുപാര്‍ശ ചെയ്തത് ഇന്ത്യ; നിര്‍ണായക വെളിപ്പെടുത്തലുമായി ഫ്രഞ്ച് മുന്‍ പ്രസിഡന്റ്
റഫാല്‍ ഇടപാടില്‍ റിലയന്‍സിനെ പങ്കാളിയാക്കാന്‍ ശുപാര്‍ശ ചെയ്തത് ഇന്ത്യ; നിര്‍ണായക വെളിപ്പെടുത്തലുമായി ഫ്രഞ്ച് മുന്‍ പ്രസിഡന്റ്
നിയന്ത്രണംവിട്ട വിമാനം പറന്നുവന്നിടിച്ചത് അമേരിക്കന്‍ മലയാളിയുടെ കാറില്‍; രക്ഷപ്പെട്ടത് തലനാരിഴക്ക്
നിയന്ത്രണംവിട്ട വിമാനം പറന്നുവന്നിടിച്ചത് അമേരിക്കന്‍ മലയാളിയുടെ കാറില്‍; രക്ഷപ്പെട്ടത് തലനാരിഴക്ക്
റഷ്യയുമായി ആയുധ കച്ചവടം; ചൈനയ്ക്കുമേല്‍ യുഎസ് സാമ്പത്തിക ഉപരോധം; ഇന്ത്യയ്ക്കും മുന്നറിയിപ്പ്
റഷ്യയുമായി ആയുധ കച്ചവടം; ചൈനയ്ക്കുമേല്‍ യുഎസ് സാമ്പത്തിക ഉപരോധം; ഇന്ത്യയ്ക്കും മുന്നറിയിപ്പ്
യുഎന്‍ ജനറല്‍ അസംബ്ലിക്കിടെ പാക് വിദേശകാര്യ മന്ത്രിയുമായി നടക്കാനിരുന്ന ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി
യുഎന്‍ ജനറല്‍ അസംബ്ലിക്കിടെ പാക് വിദേശകാര്യ മന്ത്രിയുമായി നടക്കാനിരുന്ന ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി
അലി ചുഴലിക്കാറ്റിനു പിന്നാലെ ബ്രിട്ടനില്‍ വീശിയടിച്ച് ബ്രോനാഗ് കൊടുങ്കാറ്റ്; അതീവ ജാഗ്രതാ മുന്നറിയിപ്പുമായി മെറ്റ് അധികൃതര്‍
അലി ചുഴലിക്കാറ്റിനു പിന്നാലെ ബ്രിട്ടനില്‍ വീശിയടിച്ച് ബ്രോനാഗ് കൊടുങ്കാറ്റ്; അതീവ ജാഗ്രതാ മുന്നറിയിപ്പുമായി മെറ്റ് അധികൃതര്‍
കശ്മീര്‍, ഭീകരവാദ വിഷയങ്ങളില്‍ ഇന്ത്യാ, പാക് ഉഭയകക്ഷി ചര്‍ച്ച പുനരാരംഭിക്കണം; മോദിയ്ക്ക് ഇമ്രാന്‍ ഖാന്റെ കത്ത്
കശ്മീര്‍, ഭീകരവാദ വിഷയങ്ങളില്‍ ഇന്ത്യാ, പാക് ഉഭയകക്ഷി ചര്‍ച്ച പുനരാരംഭിക്കണം; മോദിയ്ക്ക് ഇമ്രാന്‍ ഖാന്റെ കത്ത്
സമാധാന ദൂതന്മാരായി കൊറിയയിലെ പുണ്യമല ചവിട്ടി കിമ്മും മൂണും ഭാര്യമാരും
സമാധാന ദൂതന്മാരായി കൊറിയയിലെ പുണ്യമല ചവിട്ടി കിമ്മും മൂണും ഭാര്യമാരും
ജപ്പാനില്‍ ഷിന്‍സോ ആബെ വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും പാര്‍ട്ടിയുടെ തലപ്പത്തേക്ക്; ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന റെക്കോര്‍ഡും തൊട്ടടുത്ത്
ജപ്പാനില്‍ ഷിന്‍സോ ആബെ വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും പാര്‍ട്ടിയുടെ തലപ്പത്തേക്ക്; ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന റെക്കോര്‍ഡും തൊട്ടടുത്ത്
More Stories..