1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2015

സ്വന്തം ലേഖകന്‍: സിറിയന്‍ നഗരമായ പല്‍മിറയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ 400 പേരെ കൂട്ടക്കൊല നടത്തിയതായി റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. കഴിഞ്ഞ ദിവസമാണ് ഭീകരര്‍ പൗരാണിക നഗരമായ പല്‍മിറ കീഴടക്കിയത്.

നഗരത്തിലെ താദ്മൂറില്‍ സ്ഥിര താമസമാക്കിയവരാണ് കൊല്ലപ്പെട്ടവരെല്ലാം. നൂറുകണക്കിനു മൃതദേഹങ്ങള്‍ തെരുവുകളിലും മറ്റും കിടക്കുകയാണെന്നു സമൂഹ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അയല്‍രാജ്യമായ ഇറാഖിലെ ഒരു പ്രവിശ്യാ തലസ്ഥാനം നിയന്ത്രണത്തിലായതിനു തൊട്ടു പിന്നാലെയാണു പല്‍മിറയും ഇസ്ലാമിക് സ്റ്റേറ്റ് പിടിച്ചെടുത്തത്.

സിറിയന്‍ ഔദ്യോഗിക സൈന്യത്തിന്റെ നിയന്ത്രണത്തില്‍നിന്ന് ഒരു നഗരം ഇസ്ലാമിക് സ്റ്റേറ്റ് നേരിട്ടു പിടിച്ചെടുക്കുന്നത് ഇതാദ്യമാണ്. നാലുവര്‍ഷമായി രക്തരൂഷിതമായി തുടരുന്ന ആഭ്യന്തരയുദ്ധത്തില്‍ ഇതോടെ സിറിയയുടെ പകുതിയോളം ഭൂപ്രദേശം ഇസ്ലാമിക് സ്റ്റേറ്റിന്റെ കീഴിലായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.