1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 20, 2018

സ്വന്തം ലേഖകന്‍: സിറിയന്‍ ആക്രമണത്തിന് ഉത്തരവിട്ടത് ബ്രിട്ടീഷ് പാര്‍ലമെന്റിനെ മറികടന്ന്; ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്‌ക്കെതിരെ വിമര്‍ശനം ശക്തമാകുന്നു. ബ്രിട്ടീഷ് സേന സിറിയയില്‍ യു.എസിനൊപ്പം വ്യോമാക്രമണം നടത്തിയ സംഭവത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി പാര്‍ലമെന്റിനെ മറികടന്നതായാണ് വിമര്‍ശനം.

എന്നാല്‍ പെട്ടെന്ന് തീരുമാനം എടുക്കേണ്ടിയിരുന്നതിനാലാണ് പാര്‍ലമെന്റിന്റെ അനുമതി തേടാതിരുന്നതെന്നാണ് മേയുടെ വിശദീകരണം. ഭരണകക്ഷിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി അംഗങ്ങളില്‍നിന്നുതന്നെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. കൂടാതെ പ്രതിപക്ഷവും ശക്തമായ വിമര്‍ശനവുമായി രംഗത്തുണ്ട്.

സിറിയയില്‍ തുടര്‍ആക്രമണങ്ങള്‍ക്ക് ബ്രിട്ടന് പദ്ധതിയില്ലെങ്കിലും സ്വന്തം ജനതക്കുനേരെ രാസായുധാക്രമണം തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ യുഎസ്, യുകെ, ഫ്രാന്‍സ് സംയുക്ത സേന കനത്ത മിസൈല്‍ വര്‍ഷമാണ് സിറിയന്‍ സേനയ്ക്കു നേരെ നടത്തിയത്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.