1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 16, 2018

സ്വന്തം ലേഖകന്‍: അമേരിക്കയും സഖ്യകക്ഷികളും നടത്തുന്നത് സിറിയയുടെ പരമാധികാരത്തിന്‍ മേലുള്ള കടന്നുകയറ്റമാണെന്ന് പുടിന്‍. കഴിഞ്ഞ ദിവസം സഖ്യകക്ഷികള്‍ നടത്തിയ വ്യോമാക്രമണം സിറിയയുടെ പരമാധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്നും യു.എന്നിന്റെ അനുമതിയില്ലാതെയാണ് ആക്രമണം നടത്തിയത്എ ന്നതിനാല്‍ യു.എന്‍ അടിയന്തര യോഗം വിളിക്കണമെന്നും പുടിന്‍ ആവശ്യപ്പെട്ടു.

ഡൂമയില്‍ സിറിയ രാസായുധം പ്രയോഗിച്ചുവെന്നതിന് തെളിവൊന്നുമില്ല. മൊത്തം ആഭ്യന്തര ബന്ധങ്ങള്‍ക്ക് ഇത്തരം ആക്രമണങ്ങള്‍ ഭീഷണിയാണെന്നും യു.എന്‍ ഇക്കാര്യം അടിയന്തിരമായി ചര്‍ച്ചചെയ്യണമെന്നും പുതിന്‍ പറഞ്ഞു. സിറിയ രാസായുധങ്ങള്‍ സംഭരിച്ച മേഖലയിലായിരുന്നു കഴിഞ്ഞ ദിവസം അമേരിക്കയും സഖ്യ കക്ഷികളും വ്യോമാക്രമണം നടത്തിയത്. യു.എസ്, യു.കെ, ഫ്രാന്‍സ് സംയുക്ത സേനകളായിരുന്നു ആക്രമണം നടത്തിയത്.

ആക്രമണം നടത്തിയ കാര്യം യു.എസ് പ്രസിഡന്റ് അടക്കം മൂന്ന് രാഷ്ട്രത്തലവന്‍മാരും സ്ഥിരീകരിച്ചു. തുടര്‍ന്നാണ്പു തിന്‍ വിഷയത്തില്‍ പ്രതികരണവുമായി എത്തിയത്. റഷ്യയ്ക്ക് പുറമെ അമേരിക്കയ്ക്കുള്ള തിരിച്ചടി സൂചനയുമായി വിവിധ രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.