1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 18, 2017

സ്വന്തം ലേഖകന്‍: ഭീകരരായ ചാവേറുകള്‍ക്കും സര്‍ക്കാര്‍ സൈന്യത്തിനും ഇടയില്‍ ജീവന്‍ പന്താടി സിറിയക്കാര്‍, ഇരു വിഭാഗങ്ങളും വെവ്വേറെ ആക്രമണങ്ങളില്‍ വെള്ളിയാഴ്ച കൊന്നൊടുക്കിയത് അമ്പതോളം സാധാരണക്കാരെ. അഭയാര്‍ഥികള്‍ക്ക് നേരെ നടന്ന ഐഎസ് കാര്‍ബോംബ് ആക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. 30 പേര്‍ക്ക് സ്‌ഫോടനത്തില്‍ പരുക്കേറ്റു. 12 കുട്ടികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ദേര്‍ അല്‍ സോര്‍ നഗരത്തിലായിരുന്നു സ്‌ഫോടനം. അല്‍ജഫ്രയ്ക്കും അല്‍ കോണിക്കോയ്ക്കും ഇടയിലുളള പ്രദേശത്താണ് സ്‌ഫോടനം നടന്നത്. അതേസമയം ദമാസ്‌കസിനടുത്ത് ഗൗട്ട പ്രദേശത്ത് വെളളിയാഴ്ച്ച സിറിയന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ 19 സാധാരണക്കാരും കൊല്ലപ്പെട്ടു. ആറ് കുട്ടികളടക്കം ഉളളവരാണ് കൊല്ലപ്പെട്ടത്. അല്‍ജസീറയുടെ റിപ്പോര്‍ട്ട് പ്രകാരം ഗൗട്ടയില്‍ നടന്ന മറ്റൊരു ആക്രമണത്തില്‍ ആറ് പേരും കൊല്ലപ്പെട്ടിട്ടുണ്ട്.

ദമാസ്‌കസില്‍ വിമതര്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍ ഇന്നലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഈ മാസം മൂന്നിന് ദേര്‍ അല്‍ സോര്‍ നഗരത്തെ ഐഎസ് ഭീകര സംഘടനയുടെ പിടിയില്‍നിന്നു മോചിപ്പിച്ചതായി സൈന്യം അവകാശപ്പെട്ടിരുന്നു. ഇറാക്കിലെയും സിറിയയിലെയും പ്രദേശങ്ങള്‍ ചേര്‍ത്ത് ഐഎസ് രൂപീകരിച്ച ഖാലിഫേറ്റ് അതിന്റെ അന്ത്യത്തോട് അടുക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടെയാണ് സ്‌ഫോടനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.