1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 30, 2016

സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ സീറോ മലബാര്‍ സഭക്ക് പുതിയ രൂപത, ആസ്ഥാനം പ്രസ്റ്റണ്‍. രൂപതയുടെ പ്രഥമ മെത്രാനായി പാലാ രൂപതാ അംഗമായ ഫാ. ജോസഫ് സ്രാമ്പിക്കലിനേയും യൂറോപ്യന്‍ രാജ്യങ്ങളിലെ സീറോ മലബാര്‍ വിശ്വാസികളുടെ അപ്പോസ്തലിക് വിസിറ്റേറ്ററായി ഇരിങ്ങാലക്കുട രൂപതാ അംഗം മോണ്‍. സ്റ്റീഫന്‍ ചിറപ്പണത്തിനെയും ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വത്തിക്കാന്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി.

കാക്കനാട് സീറോ മലബാര്‍ സഭയുടെ ആസ്ഥാനത്ത് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രലില്‍ ലങ്കാസ്റ്റര്‍ രൂപതാ മെത്രാന്‍ ബിഷപ് മൈക്കിള്‍ കാംപ് ബെല്ലുമാണ് പ്രഖ്യാപനങ്ങള്‍ നടത്തിയത്. അറിയിപ്പിനുശേഷം മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ എന്നിവര്‍ ചേര്‍ന്ന് നിയുക്ത മെത്രാന്മാരെ സ്ഥാനചിഹ്നങ്ങള്‍ അണിയിച്ചു.

പ്രിസ്റ്റണ്‍ രൂപത സ്ഥാപിതമായതോടെ സീറോ മലബാര്‍ സഭയിലെ രൂപതകളുടെ എണ്ണം 32 ആയി. പുതിയ രണ്ടു മെത്രാന്മാര്‍ തെരഞ്ഞെടുക്കപ്പെട്ടതോടെ സഭയിലെ മെത്രാന്മാരുടെ എണ്ണം 59 ആയി. നിയുക്ത മെത്രാന്മാരുടെ അഭിഷേകം ഒക്ടോബറില്‍ നടക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.