1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 10, 2016

സ്വന്തം ലേഖകന്‍: സീറോ മലബാര്‍ സഭയുടെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത നിലവില്‍ വന്നു; മാര്‍ സ്രാമ്പിക്കല്‍ അഭിഷിക്തനായി, പ്രസ്റ്റണ്‍ ദേവാലയം ഇനി സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍. പ്രസ്റ്റണിലെ നോര്‍ത്ത് എന്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മെത്രാഭിഷേക ചടങ്ങില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികനായിരുന്നു.

ബ്രിട്ടനിലെ ലങ്കാസ്റ്റര്‍ രൂപത മെത്രാന്‍ ഡോ. മൈക്കിള്‍ കാംബെല്‍, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. രാവിലെ മുതല്‍ സ്റ്റേഡിയത്തിലേക്കു വിശ്വാസികളുടെ പ്രവാഹമായിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടിന് ജപമാലയോടെ ശുശ്രൂഷകള്‍ക്കു തുടക്കമായി. 1.15നു മെത്രാഭിഷേക ശുശ്രൂഷകളോടെ തിരുക്കര്‍മങ്ങള്‍ ആരംഭിച്ചു.

രണ്ടരയോടെ സ്ഥാനാരോഹണ കര്‍മത്തെ തുടര്‍ന്ന് ബ്രിട്ടനിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച്ബിഷപ് അന്റോണിയോ മെന്നിനി അനുഗ്രഹ സന്ദേശം നല്‍കി. ആശംസ പ്രസംഗങ്ങള്‍ക്കുശേഷം മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മറുപടിപ്രസംഗത്തോടെ തിരുക്കര്‍മങ്ങള്‍ക്കു അവസാനമായി.

ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, അമേരിക്കയിലെ ഷിക്കാഗോ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, ഉജ്ജയിന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, യൂറോപ്പിലെ അപ്പസ്‌തോലിക് വിസിറ്റേറ്ററായി നിയമിതനായിരിക്കുന്ന മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്തന്‍ ആര്‍ച്ച്ബിഷപ് മാത്യൂസ് മാര്‍ തിമോത്തിയോസ് (മെത്രാപ്പോലീത്ത, യുകെ–യൂറോപ്പ്–ആഫ്രിക്ക മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച്) തുടങ്ങിയ സഭാ മേലധ്യക്ഷന്മാര്‍ ചടങ്ങില്‍ പങ്കെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.