1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 1, 2016

സ്വന്തം ലേഖകന്‍: പാകിസ്ഥാനിലെ സ്ത്രീകളുടെ അവകാശ പ്രവര്‍ത്തക തബസ്സും അദ്‌നാന് നെല്‍സണ്‍ മണ്ടേല പുരസ്‌കാരം. സ്വാത്ത് താഴ്വരയിലെ സ്ത്രീകളുടെ അവകാശസമരം നയിക്കുന്ന തബസ്സും അദ്‌നന് ഈ വര്‍ഷത്തെ നെല്‍സണ്‍ മണ്ടേല പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചതായി ഇന്റര്‍നാഷണല്‍ സിവില്‍ സൊസൈറ്റി വീക്കിന്റെ സമാപന വേദിയിലാണ് വാര്‍ത്ത പുറത്തുവിട്ടത്.

തനിക്കു ലഭിച്ച ബഹുമതി തന്റെ രാജ്യത്തിനു സമര്‍പ്പിക്കുന്നതായി തബസ്സും പറഞ്ഞു. പതിമൂന്നാം വയസ്സില്‍ ശൈശവ വിവാഹം ചെയ്യേണ്ടിവന്ന തബസ്സും പിന്നീട് നിരന്തരമായ പീഡനങ്ങള്‍ക്ക് ഇരയായി. 20 വര്‍ഷത്തെ ദുരിതത്തിനുശേഷം അവര്‍ വിവാഹ ബന്ധം വേര്‍പെടുത്തി.

തുടര്‍ന്നാണ് സ്വാത്തിലെ സ്ത്രീകള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായത്. വിവിധ ചൂഷണങ്ങള്‍ നേരിടേണ്ടി വരുന്ന സ്ത്രീകള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്നതിനാല്‍ നിരവധി ഭീഷണികളും തബസ്സുമിന് നേരിടേണ്ടി വന്നിട്ടുണ്ട്.

വിവാഹ മോചനത്തിനു ശേഷം തബസ്സും സ്ഥാപിച്ച എന്‍ജിഒ ഖ്വോന്‍ഡോ ജിര്‍ഗ ദുരഭിമാന കൊല, ആസിഡ് ആക്രമണങ്ങള്‍ എന്നിങ്ങനെ സ്വാത്ത് മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ സജീവ ഇടപെടുന്നു. 2015 ല്‍ തബസ്സുമിന് ഇന്റര്‍നാഷണല്‍ വിമന്‍ ഓഫ് കറേജ് ലഭിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.