1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2016

സ്വന്തം ലേഖകന്‍: തായ് വിനോദസഞ്ചാര കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് സ്‌ഫോടന പരമ്പര, നാലു പേര്‍ കൊല്ലപ്പെട്ടു. പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഹുവ ഹിന്‍, ഫുക്കറ്റ് ദ്വീപ് എന്നിവിടങ്ങളിലായിരുന്നു ബോംബാക്രമണങ്ങള്‍. 24 മണിക്കൂറിനുള്ളില്‍ രണ്ടിടങ്ങളിലായി നിരവധി സ്‌ഫോടനങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ വിഘടനവാദികളാണ് ആക്രമണങ്ങള്‍ക്കു പിന്നിലെന്നു സംശയം ഉയര്‍ന്നിട്ടുണ്ട്. രാജ്യം രാജ്ഞിയുടെ പിറന്നാള്‍ ആഘോഷിക്കുന്നതിനിടെയായിരുന്നു സ്‌ഫോടനങ്ങള്‍ എന്നതും ബാങ്കോക്കിനു പുറത്ത് രാജാവിന്റെ വസതിയുള്ള ഏകസ്ഥലമാണ് ഹുവ ഹിന്‍ എന്നതും ആ സംശയം ബലപ്പെടുത്തുന്നു.

രാജ്യത്തിന്റെ തെക്കുഭാഗം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വിഘടനവാദികളുടെ ആക്രമണത്തില്‍ ഇതുവരെ ആറായിരത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിലും ടൂറിസ്റ്റുകളെ ലക്ഷ്യംവച്ചുള്ള ആക്രമണം ആദ്യമായാണ്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.