1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 9, 2016

സ്വന്തം ലേഖകന്‍: തായ്‌വാന്‍ ഭൂകമ്പം, മരണം 100 കവിയുമെന്ന് ആശങ്ക, രക്ഷാപ്രവര്‍ത്തനം സജീവമായി തുടരുന്നു. തായ്‌വനില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭൂമികുലുക്കത്തില്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയ രണ്ടുപേരെ തിങ്കളാഴ്ച ജീവനോടെ പുറത്തെടുത്തു.

48 മണിക്കൂറിനുശേഷമാണ് ഇവരെ ജീവനോടെ കണ്ടെത്തിയത്. എന്നാല്‍, മരണസംഖ്യ 100 കവിയാനാണ് സാധ്യതതെന്ന് തയ്‌നാന്‍ മേയര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഔദ്യോഗിക കണക്കുപ്രകാരം ഭൂചലനത്തില്‍ ഇതുവരെ മരിച്ചത് 38 പേരാണ്.

എന്നാല്‍, നൂറിലധികം പേരാണ് കാണാതായവരുടെ പട്ടികയില്‍ ഉള്ളത്. രക്ഷാപ്രവര്‍ത്തനം മൂന്നാം ദിവസത്തേക്ക് കടക്കുന്നതിനാല്‍ ഇനിയും ആളുകളെ ജീവനോടെ രക്ഷപ്പെടുത്താന്‍ കഴിയുമോ എന്ന ആശങ്കയിലാണ് അധികൃതര്‍.

ശനിയാഴ്ച പുലര്‍ച്ചെ നാലിനായിരുന്നു നഗരത്തെ വിറപ്പിച്ച് ഭൂമി കുലുങ്ങിയത്. തയ്‌വാനിലെ 17 നിലയുള്ള കെട്ടിടം ഭൂകമ്പത്തില്‍ മുഴുവനായും നിലംപൊത്തി. ഇതിനകത്ത് കുടുങ്ങിയിരുന്നവരാണ് മരിച്ചവരില്‍ ഏറെയും. രക്ഷാപ്രവര്‍ത്തനം സജീവമായി തുടരുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.