1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 12, 2019

സ്വന്തം ലേഖകന്‍: തമിഴ് നടന്‍ വിമലും കൂട്ടുകാരും കന്നട നടനെ ആക്രമിച്ചതായി കേസ്; തെളിവായി സിസിടിവി ദൃശ്യങ്ങള്‍. തമിഴ് നടന്‍ വിമലും മൂന്ന് കൂട്ടുകാരും കന്നട നടന്‍ അഭിഷേകിനെ ആക്രമിച്ചതായി ആരോപണം. സംഭവത്തെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. വിമലും കൂട്ടുകാരും വിരുഗംബക്കം എന്ന സ്ഥലത്ത് ഒരു സ്വകാര്യ ഗസ്റ്റ് ഹൗസില്‍ താമസിക്കുമ്പോഴാണ് സംഭവം.

അതേ ഗസ്റ്റ് ഹൗസില്‍ നടന്‍ അഭിഷേകും ഉണ്ടായിരുന്നു. സംസാരത്തിനിടയില്‍ എന്തോ തെറ്റിദ്ധാരണയുണ്ടായി. ഇതിനെ തുടര്‍ന്ന് വിമലും കൂട്ടുകാരും അഭിഷേകിനെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ഇത് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി. സംഭവത്തില്‍ വിമലും പരാതി നല്‍കിയിട്ടുണ്ട്.

കന്നി രാശി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് ഇപ്പോള്‍ വിമല്‍. വരലക്ഷ്മി ശരത്ത് കുമാര്‍ ആണ് ചിത്രത്തിലെ നായിക. സര്‍ഗുണം സംവിധാനം ചെയ്യുന്ന കളവാണി 2 ആണ് മറ്റൊരു ചിത്രം. ഓവിയയാണ് ചിത്രത്തിലെ നായിക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.