1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 5, 2019

സ്വന്തം ലേഖകന്‍: ‘ആമ്പിളെയാനാ വണ്ടിയെ തൊട്‌റാ,’ ഹര്‍ത്താല്‍ ദിനത്തില്‍ അക്രമികളില്‍ നിന്ന് കെഎസ്ആര്‍ടിസി ബസിനെ രക്ഷിച്ച് തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥന്റെ ആക്രോശം; ഇത് സിങ്കം സ്‌റ്റൈലെന്ന് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ. ഹര്‍ത്താലിനിടെ കെ.എസ്.ആര്‍.ടി.സി ബസ് അക്രമികളില്‍നിന്ന് സംരക്ഷിച്ച തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ താരം. ശബരിമല സ്ത്രീപ്രവേശനത്തിനെതിരേ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ കേരള തമിഴ്‌നാട് അതിര്‍ത്തിയായ കളിയിക്കാവിളയില്‍ വെച്ചാണ് ഹര്‍ത്താല്‍ അനുകൂലികള്‍ കെ.എസ്.ആര്‍.ടി.സി ബസിനെ വളഞ്ഞത്.

ഡ്രൈവറെ മര്‍ദിക്കാനും ശ്രമിച്ചു. ഈ സമയത്താണ് തമിഴ്‌നാട് പോലീസ് സ്ഥലത്തെത്തിയത്. കളിയിക്കാവിള എസ്.ഐ. മോഹന അയ്യര്‍ ബസിനു മുന്നിലെത്തി പ്രതിഷേധക്കാരെ വിരട്ടിയോടിക്കുകയായിരുന്നു. ”ആമ്പിളെയാനാ വണ്ടിയെ തൊട്രാ” എന്ന് ആക്രോശിച്ച് മുന്നോട്ട് കുതിച്ച മോഹന അയ്യരെ കണ്ടതോടെ പ്രതിഷേധക്കാര്‍ പിന്തിരിയുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട കെ.എസ്.ആര്‍.ടി.സി. എം.ഡി. ടോമിന്‍ തച്ചങ്കരി തമിഴ്‌നാട് പോലീസ് അധികൃതരെ നേരിട്ട് വിളിക്കുകയും എസ്.ഐ. മോഹന അയ്യര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് അറിയിക്കുകയും ചെയ്തു.

എസ്.ഐ.യുടെ ഇടപെടലിനെത്തുടര്‍ന്നാണ് ബസിന് കേടുപാടില്ലാതെ കടത്തിവിടാന്‍ കഴിഞ്ഞത്. സമൂഹ മാധ്യമങ്ങളില്‍ നിരവധിപേര്‍ എസ്.ഐ.യെ പ്രശംസിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് എസ്.ഐ.യെ അനുമോദിക്കാന്‍ കെ.എസ്.ആര്‍.ടി.സി. തീരുമാനിച്ചത്.

തമിഴ്‌നാട്‌ അതിർത്തിയിൽ കെ.എസ്‌.ആർ.ടി.സി ബസ്‌ തകർക്കാൻ വന്ന അക്രമികളെ സിനിമ സ്റ്റൈലിൽ വിരട്ടുന്ന തമിഴ്‌നാട്‌ പൊലീസ്‌. "ആംപിളയാനാ പോയി വണ്ടിയെ തൊഡ്റാ.." കൊല മാസ് സീൻ. ❤️

Abhijith B இடுகையிட்ட தேதி: வியாழன், 3 ஜனவரி, 2019

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.