1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2017

സ്വന്തം ലേഖകന്‍: ശ്രീലങ്കന്‍ നാവികസേനാ മേധാവിയായി തമിഴ് വംശജന്‍, 40 വര്‍ഷത്തിനിടെ ഈ പദവിയില്‍ എത്തുന്ന ആദ്യ തമിഴ് വംശജര്‍. റിയര്‍ അഡ്മിറല്‍ ട്രാവിസ് സിന്നയ്യയാണ് നിയമനത്തിലൂടെ ചരിത്രത്തിന്റെ ഭാഗമായത്. സിന്നയ്യയുടെ നിയമനം പ്രസിഡന്റ് മൈത്രിപാല സിരിസേന വെള്ളിയാഴ്ച പ്രഖ്യാപിച്ചു.

ശ്രീലങ്കന്‍ ജനസംഖ്യയില്‍ 15 ശതമാനത്തോളം തമിഴരാണ്. എന്നാല്‍, 1970നുശേഷം ഇതാദ്യമായാണ് ഇവരില്‍നിന്ന് ഒരാള്‍ ഒരു സൈനിക വിഭാഗത്തിന്റെ മേധാവിയാവുന്നത്. 1972 ലാണ് ശ്രീലങ്കയിലെ തമിഴര്‍ സ്വതന്ത്ര രാജ്യത്തിനുവേണ്ടി ആയുധമെടുക്കുന്നത്. 40 വര്‍ഷത്തോളം നീണ്ട ആഭ്യന്തര യുദ്ധത്തില്‍ ഒരു ലക്ഷത്തോളം പേര്‍ മരിച്ചതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.

2009 ല്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ വിമതരെ പൂര്‍ണമായി പരാജയപ്പെടുത്തി. ഇതില്‍ സൈന്യത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു സിന്നയ്യ. ദശാബ്ദങ്ങളോളം തികഞ്ഞ കൂറോടെ ശ്രീലങ്കന്‍ നാവിക സേനയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചയാളാണ് സിന്നയ്യയെന്ന് പ്രസിഡന്റ് സിരിസേന പ്രഖ്യാപനത്തില്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.